Entertainment news
എനിക്ക് ദളപതി സാറിന്റെ ഒരു കേസുണ്ട്; മറുപടി കേട്ട് തൃഷ സർപ്രൈസായി: ശാന്തി മായാദേവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 03, 03:11 pm
Friday, 3rd November 2023, 8:41 pm

ലിയോ ലൊക്കേഷനിൽ വെച്ച് തൃഷയെ ആദ്യമായി കണ്ടതിനെക്കുറിച്ച് പറയുകയാണ് നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി. ലൊക്കേഷനിലേക്ക് കയറുമ്പോൾ താൻ എന്താ ഇവിടെ വല്ല കേസുമുണ്ടോയെന്ന് തൃഷ ചോദിച്ചെന്നും ദളപതി സാറിന്റെ ഒരു കേസുണ്ടെന്ന് താൻ മറുപടി പറഞ്ഞെന്നും ശാന്തി മായാദേവി പറയുന്നുണ്ട്.

തൃഷക്ക് തന്നെ കണ്ടപ്പോൾ സർപ്രൈസ് ആയെന്നും സെറ്റിലെ എല്ലാവരെയും പരിചയപെടുത്തിയെന്നും ശാന്തി മായാദേവി പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് ആൾട് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ആദ്യം ലൊക്കേഷനിൽ ചെല്ലുന്നു. തൃഷ മാമിനെ കാണുന്നു. ഞങ്ങൾ ഒരുമിച്ച് റാമിൽ വർക് ചെയ്തിട്ടുണ്ട്. പെട്ടെന്ന് കണ്ടപ്പോൾ ‘നീങ്കളാ, നീങ്കളെന്താ ഇവിടെ, കേസ് ഇറിക്കാ?’ എന്ന് ചോദിച്ചു. കേസ് ഉണ്ട്, ഇതിനകത്ത് ദളപതി സാറിന്റെ ഒരു കേസ് ഉണ്ട്. അയ്യോ സർപ്രൈസ് എന്ന് പറഞ്ഞിട്ട് പുള്ളികാരിയാണ് എന്നെ എല്ലാവർക്കും പരിചയപെടുത്തി കൊടുത്തത്.


ജീത്തു സാറും തൃഷാ മാമും ഫാമിലി ഫ്രണ്ട്സ് ആണ്. അതുകാരണം തൃഷാ മാമുമായിട്ട് നല്ല പരിചയമാണ്. അതിനകത്ത് കോർട്ട് സീൻസ് ഒക്കെ സാറിന്റെ കൂടെ നിന്ന് ചെയ്യുന്നത് അവർ കണ്ടിരുന്നു. അപ്പോൾ അവർ ചോദിക്കുന്നുണ്ടായിരുന്നു ‘ലോയർ ആയിട്ട് ആക്റ്റിങ് എങ്ങനെയാണ് ചെയ്യുന്നത്’ എന്ന്. അതുകൊണ്ട് എന്നെ നന്നായിട്ട് തൃഷ മാമിന് അറിയാം.

ഞാൻ ചെല്ലുമ്പോൾ തന്നെ വിജയ് സാർ പാർത്ഥിപന്റെ ഗെറ്റപ്പിൽ മുടിയൊക്കെ സൈഡിലേക്ക് മാറ്റി ഇരിക്കുകയാണ്. ലോകേഷ് കനകരാജ് സാറ് അടുത്തുണ്ട്. അങ്ങോട്ട് നോക്കണോ ഇങ്ങോട്ട് നോക്കണോ എന്ന കൺഫ്യൂഷനാണ്. രണ്ടുപേരെയും ആദ്യമായിട്ടാണ് കാണുന്നത്.

ഞാൻ വിജയ് സാറിനെ നോക്കിയിട്ട് ഹായ് സാർ, ഞാൻ ശാന്തി, ലോയറാണ് ഹൈക്കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. ശരിക്കും വക്കീലാണോ എന്ന് വിജയ് സാർ ചോദിച്ചു. അപ്പോൾ തൃഷ മാം ‘അവർ ലോയറാണ്, അങ്ങനെയാണ് ഇങ്ങനെയാണ്, ജീത്തു സാറിൻറെ കൂടെ റാമിൽ ഉണ്ടായിരുന്നു’ എന്നൊക്കെ പറഞ്ഞു.

Content Highlight: Santhi mayadevi about relationship with actress trisha