മോഹൻലാലിന്റെ ഡെഡിക്കേഷൻ ലെവെലിനെക്കുറിച്ച് സംസാരിക്കുകയാണ് നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി. നേര് സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിനെ കാണാൻ വന്ന ഒരാളെയും വിഷമിപ്പിച്ച് തിരിച്ചയച്ചിട്ടില്ലെന്ന് ശാന്തി മായാദേവി പറഞ്ഞു.
മോഹൻലാലിന്റെ ഡെഡിക്കേഷൻ ലെവെലിനെക്കുറിച്ച് സംസാരിക്കുകയാണ് നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി. നേര് സിനിമയുടെ ലൊക്കേഷനിൽ മോഹൻലാലിനെ കാണാൻ വന്ന ഒരാളെയും വിഷമിപ്പിച്ച് തിരിച്ചയച്ചിട്ടില്ലെന്ന് ശാന്തി മായാദേവി പറഞ്ഞു.
മോഹൻലാൽ എങ്ങനെയാണ് നിരവധി കാര്യങ്ങൾ ഒരുമിച്ച് ചെയ്യുന്നതെന്ന് കരുതിയിട്ടുണ്ടെന്നും എന്നാൽ ‘എന്തിനാണ് നമ്മൾ അങ്ങനെ വിചാരിക്കുന്നത്. എന്തിനാണ് പറ്റില്ല ഇതൊരു ബുദ്ധിമുട്ടായിട്ട് എടുക്കുന്നത് നിങ്ങൾ സന്തോഷത്തോടു കൂടെ ചെയ്യൂ’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടിയൊന്നും ശാന്തി മായാദേവി പറയുന്നുണ്ട്. ഇന്ത്യ ഗ്ലിറ്റ്‌സ് ആൾട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മോഹൻലാൽ നായകനാകുന്ന നേര് സിനിമയുടെ തിരക്കഥാകൃത്തിൽ ഒരാളാണ് ശാന്തി മായാദേവി.
‘ലാലേട്ടന്റെ ഡെഡിക്കേഷൻ കാണുമ്പോഴാണ് നമ്മൾ ഒരിക്കലും മടിച്ചിരിക്കരുതെന്ന് തോന്നുന്നത്. നേര് വന്ന് ചെയ്തു, അതിന്റെ ഇടയിൽ ബ്രേക്ക് ചെയ്തിട്ട് അവിടെ പോകുന്നു. തെലുങ്കിൽ വീണ്ടും തിരിച്ചു വരുന്നു. അങ്ങനെ ഓടി നടക്കുന്നു. പിന്നെ ഷൂട്ടിന് വരുമ്പോൾ രാവിലെ റെക്കോർഡിങ്ങിന് പോകുന്നത് കാണാം.
ഞങ്ങൾ നടക്കാൻ വേണ്ടി അഞ്ചുമണിക്ക് എഴുന്നേൽക്കുന്ന സമയത്ത് പുള്ളി കുളിച്ചു റെക്കോർഡിങ്ങിന് പോകുന്നു. പാട്ട് റെക്കോർഡ് ചെയ്യാൻ പോകുന്നു. മധു സാറിന്റെ പരിപാടിയായിരുന്നു തിരുവന്തപുരത്ത്. അതിന്റെ പാട്ട് റെക്കോർഡ് ചെയ്യാൻ പോകുന്നു. അത് കഴിഞ്ഞു വന്നിട്ട് തിരുവനന്തപുരത്തെ പ്രോഗ്രാംസ് അറ്റൻഡ് ചെയ്യുന്നു. തലസ്ഥാനത്ത് ഷൂട്ടിങ് നടക്കുമ്പോൾ ഗവൺമെൻറ് പരിപാടികൾക്കൊക്കെ പോകും. ലാലേട്ടനെ കാണാൻ എന്തോരം ആൾക്കാരാണ് സെറ്റിൽ വരുന്നത്. എങ്ങനെ ഒരു മനുഷ്യൻ ഇങ്ങനെ മാനേജ് ചെയ്യും എന്ന് പറയാൻ പറ്റില്ല. നോർമലി ഒരാൾക്ക് ഇങ്ങനെ ആൾക്കാരെ മാനേജ് ചെയ്യാൻ കഴിയില്ല.
ലാലേട്ടന്റെ സ്ഥലമാണ്, ലാലേട്ടന്റെ കൂടെ ആദ്യകാലങ്ങളിൽ വർക്ക് ചെയ്ത ആൾക്കാർ, ലാലേട്ടന് ആരാധിക്കുന്ന ആൾകാർ. ഇവരെ ആരെയും കാണാൻ പറ്റില്ല എന്ന് പറയില്ല. ‘മോനേ വെയിറ്റ് ചെയ്യൂ, കാണാം കേട്ടോ. ഞാൻ ഒന്ന് ഡ്രസ്സ് മാറിയിട്ട് വരട്ടെ എന്നിട്ട് ഫോട്ടോ എടുക്കാം’ എന്ന് പറയും. എങ്ങനെ ഒരു മനുഷ്യൻ ഇങ്ങനെ പറ്റുന്നു എന്ന് എനിക്കറിയില്ല.
അതുപോലെ മഞ്ചൂർ കോടതിയിൽ നിന്ന് ഒരുപാട് വക്കീലന്മാര് വന്നിരുന്നു. എന്റെ കുറെ സുഹൃത്തുക്കൾ ഒക്കെ വന്നിരുന്നു അഭിനയിക്കാൻ വേണ്ടിയിട്ട്. ഒരാളെയും വിഷമിപ്പിച്ചിട്ട് തിരിച്ചു പോയിട്ടില്ല.
ലാലേട്ടന് ഇതൊന്നും ഒരു ടാസ്ക് അല്ല. ഞാൻ ചോദിക്കും എങ്ങനെയാണ് സാധിക്കുന്നത് എന്ന്. ‘എന്തിനാണ് നമ്മൾ അങ്ങനെ വിചാരിക്കുന്നത്. എന്തിനാണ് പറ്റില്ല ഇതൊരു ബുദ്ധിമുട്ടായിട്ട് എടുക്കുന്നത് നിങ്ങൾ സന്തോഷത്തോടു കൂടെ ചെയ്യൂ. പിന്നെ എന്തിനാണ് നിങ്ങൾ അങ്ങനെ വിചാരിക്കുന്നത്’. പുള്ളി ഒരു ഹാപ്പി സോൾ ആണ്,’ ശാന്തി മായാദേവി പറഞ്ഞു.
Content highlight: santhi mayadevi about mohanlal’s dedication