ഇന്ത്യ-അയര്‍ലന്‍ഡ് രണ്ടാം ട്വന്റി-20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളത്തിലറങ്ങി. ആദ്യ മത്സരത്തിലിറങ്ങിയ ഓപ്പണര്‍ ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിന് പകരമാണ് സഞ്ജുവിന് നറുക്കുവീണത്.
ഓപ്പണിങ്ങ് പൊസിഷനിലാണ് സഞ്ജു ഇറങ്ങിയിരിക്കുന്നത്. മികച്ച സ്‌കോര്‍ കണ്ടെത്തി താന്‍ എന്താണെന്ന് എല്ലാവരേയും തെളിയിക്കാനുള്ള പുറപ്പാടിലായിരിക്കും താരം.
കഴിഞ്ഞ മത്സരത്തില്‍ താരത്തെ കളിക്കാന്‍ ഇറക്കിയില്ലായിരുന്നു. ഇതിന്റെ പേരില്‍ ധാരാളം പ്രതിഷേധങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.
ഇന്നത്തെ മത്സരത്തില്‍ ടോസിന് ശേഷം ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടോയെന്ന് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയോട് ചോദിച്ചപ്പോള്‍ ഗെയ്ക്വാദിന് പകരം സഞ്ജു കളത്തിലറങ്ങുമെന്ന് പറഞ്ഞു. സഞ്ജുവിന്റെ പേര് പറഞ്ഞതും ഗ്രൗണ്ട് മുഴുവന്‍ ഒരുപോലെ ആര്‍പ്പുവിളിച്ചതുമൊരുമിച്ചായിരുന്നു.
ഇത് കണ്ട് അക്ഷാരാര്‍ത്തത്തില്‍ ഞെട്ടുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യ. ‘ഗ്രൗണ്ടിലെ ഒരുപാട് പേര്‍ക്ക് ആ ചേഞ്ച് ഇഷ്ടമായെന്ന് തോന്നുന്നു” എന്നായിരുന്നു ഹര്‍ദിക്ക് പറഞ്ഞത്. വീഡിയോ കാണാം.
അതേസമയം ഋതുരാജിന് പുറമെ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ആവേശ് ഖാന് പകരം ബര്‍ഷല്‍ പട്ടേലും ചഹലിന് പകരം ബിഷ്‌ണോയ്‌യും ടീമില്‍ ഇടം നേടി. രാഹുല്‍ ത്രിപാഠിയ്ക്കും അര്‍ഷ്ദീപിനും ടീമില്‍ ഇടം ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ അനായാസം വിജയിച്ചിരുന്നു.