ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും.
നിലവില്‍ പത്ത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ എട്ട് വിജയവും രണ്ട് തോല്‍വിയും അടക്കം 16 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. മറുഭാഗത്ത് 11 മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ആറ് തോല്‍വിയും അടക്കം 10 പോയിന്റോടെ ആറാം സ്ഥാനത്താണ് ദല്‍ഹി.
ദല്‍ഹിക്കെതിരെ ഒരു സിക്‌സ് നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ഐ.പി.എല്ലില്‍ 200 സിക്‌സറുകള്‍ എന്ന പുതിയ നാഴികള്‍ കല്ലിലേക്ക് കാലെടുത്തുവെക്കാന്‍ സഞ്ജുവിന് സാധിക്കും.
2013ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു 161 മത്സരങ്ങളില്‍ നിന്നും 4273 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും 24 അര്‍ധസെഞ്ച്വറികളുമാണ് സഞ്ജു നേടിയിട്ടുള്ളത്.
ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നും 385 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 77 എന്ന ആവറേജിലും 161.09 സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ദൽഹിക്കെതിരെയും സഞ്ജുവിന്റെ ബാറ്റില്‍ മിന്നും പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Sanju Samson need one six to complete 200 sixes in IPL