Cricket
രോഹിതിനൊപ്പം സഞ്ജു ഓപ്പണറായേക്കും; സൂചന നല്‍കി ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി
സ്പോര്‍ട്സ് ഡെസ്‌ക്
2019 Dec 05, 05:06 am
Thursday, 5th December 2019, 10:36 am

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ രോഹിതിനൊപ്പം ഓപ്പണറായേക്കുമെന്ന് റിപ്പോര്‍ട്ട്. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓപ്പണര്‍ ശിഖര്‍ ധവാനു പരിക്കേറ്റതിനാല്‍ ടീമിലെത്തിയ സഞ്ജുവിന് അതേ സ്ഥാനം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും കേരളത്തിനു വേണ്ടിയും ഐ.പി.എല്ലില്‍ രാജസ്ഥാന്‍, ദല്‍ഹി ടീമുകള്‍ക്കു വേണ്ടിയും സഞ്ജു ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും ഇത് അന്തിമ ഇലവന്‍ തിരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെടുമെന്നാണു കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിക്കറ്റ് കീപ്പര്‍ എന്നുള്ള അധിക യോഗ്യതയും സഞ്ജുവിനുണ്ടെന്നും ജയേഷ് പറഞ്ഞു. ഏതു പൊസിഷനിലും കളിക്കാന്‍ തയാറാണെന്നു സഞ്ജു നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ബംഗ്ലദേശിനെതിരായ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരമ്പരയിലെ ആദ്യ മത്സരം നാളെ ഹൈദരാബാദില്‍ നടക്കും. രണ്ടാം മത്സരം 8നു തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലാണ്. മത്സരത്തിന്റെ 85 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

WATCH THIS VIDEO