ബോളിവുഡിലെ ഹിറ്റ് സംവിധായകനും നിര്‍മാതാവുമാണ് സഞ്ജയ് ലീല ബന്‍സാലി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. ചലച്ചിത്ര മേഖലയിലെ സംഭാവനകള്‍ക്ക് രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചിട്ടണ്ട്.
ദീപിക പദുക്കോണിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സഞ്ജയ് ലീല ബന്‍സാലി. ദീപികയെ ആദ്യമായി കാണാന്‍ വേണ്ടി അവരുടെ വീട്ടില്‍ പോയെന്നും വാതില്‍ തുറന്ന ദീപികയുടെ സൗന്ദര്യത്തിലും ശബ്ദത്തിലും താന്‍ മരവിച്ച് നിന്ന് പോയെന്നും സഞ്ജയ് ബന്‍സാലി പറയുന്നു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ആദ്യമായി ദീപികയുടെ വീട്ടില്‍ അവളെ കാണാന്‍ വേണ്ടി പോയി. വാതില്‍ തുറന്നത് ദീപികയായിരുന്നു. അവളെ കണ്ടമാത്രയില്‍ ആ സ്ത്രീയുടെ സൗന്ദര്യത്തില്‍ ഞാന്‍ മരവിച്ച് പോയി. വാതില്‍ തുറന്ന് ദീപിക സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ശബ്ദവും മനോഹരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവളുടെ കണ്ണുകളില്‍ വളരെ സൂഷ്മതയുണ്ടായിരുന്നു.
പിന്നെ ശരിയായ സമയത്ത് ശരിയായ സ്ഥലത്താണ് ഞാന്‍ എത്തിയതെന്ന് മനസിലായി. കാരണം ഈ പെണ്‍കുട്ടിയെ വേണ്ടവിധം രൂപപ്പെടുത്തിയാല്‍ എത്ര ഉയരത്തില്‍ വേണമെങ്കിലും എത്തുമെന്ന് എനിക്കറിയാമായിരുന്നു. നമ്മുടെ ആത്മാവ് അവരുടെ ആത്മാവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്ന് അപ്പോള്‍ നമുക്ക് മനസിലാകും,’ സഞ്ജയ് ലീല ബന്‍സാലി പറയുന്നു.
സഞ്ജയ് ലീല ബന്‍സാലിയും ദീപിക പദുകോണും ഇതുവരെ മൂന്ന് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ഗോലിയോന്‍ കി രാസ്ലീല രാം ലീലയിലാണ് ബന്‍സാലിയും ദീപികയും ആദ്യമായി ഒന്നിച്ച ചിത്രം. തുടര്‍ന്ന് ബാജിറാവു മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു.
Content Highlight: Sanjay Leela Bhansali Talks About Deepika Padukone