ന്യൂദല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഗവായ്. ഇപ്പോള്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കുന്നതിന് യാതൊരു തടസവുമില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
പന്തളം കൊട്ടാരത്തിന്റെ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസിന്റെ പരാമര്‍ശം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ഗവായ് വ്യക്തമാക്കിയത്.
യുവതി പ്രവേശനത്തിന് അനുമതി നല്‍കിയ വിധി നിലനില്‍ക്കുന്നുണ്ട്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് പന്തളം കൊട്ടാരത്തിന്റെ ഹരജി പരിഗണിച്ചത്. ഇത് സംബന്ധിച്ച് ജസ്റ്റിസുമാര്‍ക്കിടയില്‍ തന്നെ പലതരത്തിലുള്ള വാക്കാലുള്ള നിരീക്ഷണങ്ങളുമുണ്ടായിരുന്നു.
നേരത്തെ ജസ്റ്റിസ് നരിമാനും യുവതി പ്രവേശന വിധി നില്‍നില്‍ക്കുന്നുവെന്ന് പറഞ്ഞിരുന്നു.
ജസ്റ്റിസ് ഗവായ്
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചിരുന്നു.