ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ തടഞ്ഞു
Sabarimala women entry
ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2018, 10:08 am

പത്തനംതിട്ട: ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് തടഞ്ഞത്.

വ്രതമെടുത്ത് ശബരിമല ദര്‍ശനത്തിയതാണ് ലിബി. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം ആരുടെയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കില്ലെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഐ.ജി മനോജ് എബ്രഹാമും പറഞ്ഞു.

ALSO READ: സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ പ്രസാദം നല്‍കും: മാളികപ്പുറം മേല്‍ശാന്തി

നേരത്തെ ശബരിമല അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞിരുന്നു. യോഗത്തിനെത്തിയ സിവില്‍ സപ്ലൈസിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് ഗാര്‍ഡ് റൂമിന് മുന്നില്‍ “സേവ് ശബരിമല” എന്ന സംഘടനാപ്രവര്‍ത്തകര്‍ തടഞ്ഞത്.

സന്നിധാനത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച വനിതാ പൊലീസുദ്യോഗസ്ഥരെയും സമരക്കാര്‍ തിരിച്ചയച്ചു. സന്നിധാനത്തേയ്ക്ക് ഡ്യൂട്ടിയുടെ ഭാഗമായി പോകുന്ന വനിതാ ഉദ്യോഗസ്ഥരുടെ പ്രായം ചോദിച്ച്, സമരക്കാരുടെ അനുമതിയോടെ മാത്രമാണ് അവരെ മുകളിലേയ്ക്ക് കടത്തിവിടുന്നത്. കടന്നു പോകുന്ന സ്ത്രീകളെ എല്ലാം സമരക്കാര്‍ തടയുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

ചിത്രം കടപ്പാട്- മനോരമ ന്യൂസ്

WATCH THIS VIDEO: