മലയാള സിനിമയിലെ തിരക്കഥാകൃത്തുകളിൽ പ്രധാനിയായ എസ്.എൻ. സ്വാമി തിരക്കഥയൊരുക്കിയ മിക്ക സിനിമകളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1988ൽ അദ്ദേഹത്തിൻ്റെ തിരക്കഥയിൽ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു മൂന്നാംമുറ.
മലയാള സിനിമയിലെ തിരക്കഥാകൃത്തുകളിൽ പ്രധാനിയായ എസ്.എൻ. സ്വാമി തിരക്കഥയൊരുക്കിയ മിക്ക സിനിമകളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1988ൽ അദ്ദേഹത്തിൻ്റെ തിരക്കഥയിൽ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു മൂന്നാംമുറ.
അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായി മോഹൻലാൽ നായകനായ ചിത്രമായിരുന്നു ഇത്. കെ. മധു സംവിധാനം ചെയ്‌ത മൂന്നാംമുറ ആ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിൽ മോഹൻലാലിന് പുറമെ സുരേഷ് ഗോപി, ലാലു അലക്സ്, രേവതി, മുകേഷ് എന്നിവരും പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.
ചിത്രത്തിന്റെ ഐഡിയ ഒരു പത്രവാർത്തയിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് എസ്.എൻ സ്വാമി പറയുന്നു. യഥാർത്ഥത്തിൽ നടന്ന ഒരു കിഡ്നാപ്പിങ്ങിനെ അസ്പദമാക്കിയാണ് ചിത്രം ഒരുക്കിയതെന്നും എന്നാൽ സിനിമയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും എസ്.എൻ.സ്വാമി പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മൂന്നാംമുറ എന്ന ചിത്രം എനിക്ക് പത്രത്തിൽ നിന്ന് കിട്ടിയ ഒരു ഇൻസ്പറേഷനാണ്. യഥാർത്ഥത്തിൽ നടന്ന ഒരു കിഡ്നാപ്പിങ്ങാണ് അത്. കിഡ്നാപ്പിങ് എന്ന് പറഞ്ഞാൽ അത് നമ്മൾ സിനിമയിൽ കാണിച്ച പോലെ ആയിരിക്കില്ല.
അല്ലാതെ നടന്ന ഒരു കിഡ്നാപ്പിങ്ങാണ്. സഹ തടവുക്കാരെ വിട്ട് കിട്ടാൻ വേണ്ടി ചില പട്ടാളക്കാരെ അയക്കുകയും അവരുമായി വില പേശുന്നതെല്ലാം പ്രശ്നം ആവുകയും ചെയ്തു. അത് പല സ്ഥലത്തും നടന്നിട്ടുണ്ട്.
ഇന്ത്യയിലും ഇന്റർനാഷണലിലുമെല്ലാം അത് നടന്നിട്ടുണ്ട്. അങ്ങനെ ഏതോ ഒരു പത്ര വാർത്ത വായിച്ചപ്പോഴാണ് ആ സിനിമയെ കുറിച്ച് എനിക്കൊരു ഐഡിയ ഉണ്ടാവുന്നത്,’എസ്.എൻ. സ്വാമി പറയുന്നു.
Content Highlight: S.N.Swami Talk About Moonamura Movie