പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്; ശബരിമല യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി
Sabarimala women entry
പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്; ശബരിമല യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st December 2018, 1:03 pm

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി. പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണ് യോഗം വിളിച്ചതെന്ന് എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പിയുടെ നിലപാട് യോഗത്തില്‍ അറിയിക്കാമെന്നും മുന്‍തീരുമാനത്തില്‍ മാറ്റമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നേരത്തെ എന്‍.എസ്.എസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു.

ALSO READ: ആ പുസ്തകം എനിക്ക് തന്നെ തന്നോളൂ, നിങ്ങളുടെ ഷെല്‍ഫിലിരുന്നാല്‍ അതും നിങ്ങള്‍ കോപ്പിയടിക്കും: ശ്രീചിത്രനെ പരിഹസിച്ച് വി.ടി ബല്‍റാം

യോഗക്ഷേമ സഭാ നേതാക്കളെയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് ശേഷം സര്‍ക്കാരും ദേവസ്വംബോര്‍ഡും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.

എന്‍.എസ്.എസ് ആണ് യുവതീപ്രവേശന പ്രശ്നത്തില്‍ ആചാരങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിലപാട് സ്വീകരിക്കുകയും സ്വന്തം നിലയ്ക്ക് കക്ഷിചേരുകയും ചെയ്തത്.

ALSO READ: വാസ്തവവിരുദ്ധമായ കാര്യം പറയാന്‍ ശശികലയുടെ മൂത്തസഹോദരനാണ് ചെന്നിത്തല; പ്രതിപക്ഷനേതാവിനൊപ്പം ശബരിമല സന്ദര്‍ശിക്കാന്‍ തയ്യാറെന്ന് കടകംപള്ളി സുരേന്ദ്രന്‍

നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇന്ന് വൈകുന്നേരമാണ് യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ സാമുദായിക സംഘടനകളില്‍ പലതും കേരള നവോത്ഥാനത്തിന് നിര്‍ണായക പങ്ക് വഹിച്ചവരാണ്.

WATCH THIS VIDEO: