കോഴിക്കോട്: ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ കീഴിലുള്ള മലയാളം വാരികയുടെ പത്രാധിപസ്ഥാനത്തു നിന്നും എസ് ജയചന്ദ്രന്‍ നായര്‍ രാജിവെച്ചു. പത്രത്തിന്റെ മാനേജുമെന്റുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ് രാജി.
ടി.പി.ചന്ദ്രശേഖന്‍ വധത്തെ ന്യായീകരിച്ചുവെന്നതിന്റെ പേരില്‍ പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കാവ്യത്തിന്റെ പ്രസിദ്ധീകരണം മലയാളം വാരിക നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ജയചന്ദ്രന്‍ നായരുടെ പത്രാധിപ കുറിപ്പോടുകൂടിയായിരുന്നു കാവ്യം നിര്‍ത്തിവെച്ചത്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയാണ് ഇപ്പോള്‍ ജയചന്ദ്രന്‍ നായരുടെ രാജിയില്‍ എത്തിനില്‍ക്കുന്നതെന്നാണ് അറിയുന്നത്.
ടി.പി.യുടെ കൊലപാതകത്തെ പരോക്ഷമായി പ്രഭാവര്‍മ്മ ന്യായീകരിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് ജയചന്ദ്രന്‍ നായര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തെയാണ് പ്രഭാവര്‍മ്മ ന്യായീകരിക്കുന്നതെന്നും എന്നാല്‍ താനും തന്റെ പ്രസിദ്ധീകരണവും ഇരയോടൊപ്പമാണെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.