Trending
നവാല്‍നിയുടെ സംസ്‌കാരം രഹസ്യമായി നടത്താന്‍ സമ്മതിച്ചില്ലെങ്കില്‍ ജയില്‍ മൈതാനത്ത് അടക്കും; ഭീഷണിയുമായി റഷ്യൻ സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 24, 10:14 am
Saturday, 24th February 2024, 3:44 pm

മോസ്‌കോ: അലന്‍സ്‌കി നവാല്‍നിയുടെ അടക്കം രഹസ്യമായി നടത്താന്‍ സമ്മതിച്ചില്ലെങ്കില്‍ ആര്‍ട്ടിക് ജയില്‍ കോളനിയുടെ മൈതാനത്ത് അടക്കം ചെയ്യുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായി കുടുംബം. തടവിലായിരുന്ന നവാല്‍നി കഴിഞ്ഞ ആഴ്ചയാണ് ജലില്‍ വെച്ച് മരണപ്പെട്ടത്.

മരണ വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെ വടക്കന്‍ സൈബീരിയയിലെ ജയിലിലെത്തിയ അദ്ദേഹത്തിന്റെ അമ്മ ല്യൂഡ്മില നവാല്‍നിക്ക് മൃതദേഹം വിട്ട് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആവശ്യം റഷ്യന്‍ ഭരണകൂടം നിരസിക്കുകയായിരുന്നു.

ഒരു ഉദ്യോഗസ്ഥന്‍ നവാല്‍നിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് പാര്‍ട്ടി വക്താവ് കിര യര്‍മിഷ് തല്‍ എക്‌സില്‍ കുറിച്ചു. ആരെയും പങ്കെടുപ്പിക്കാതെ രഹസ്യ സംസ്കാരത്തിന് സമ്മതിച്ചില്ലെങ്കില്‍ അദ്ദേഹത്തെ ആര്‍ട്ടിക് ജെയിലിന്റെ മൈതാനത്ത് അടക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു. തീരുമാനം അറിയിക്കാന്‍ അവര്‍ക്ക് മൂന്ന് മണിക്കൂര്‍ സമയം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ അദ്ദേഹത്തിന്റെ അമ്മ ആവശ്യങ്ങള്‍ നിരസിച്ചു. മകനെ എവിടെ എങ്ങനെ സംസ്‌കരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അധികൃതര്‍ക്കല്ലെന്നും അദ്ദേഹത്തിന്റെ അമ്മക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവാല്‍നിയുടെ മൃതദേഹത്തോട് റഷ്യന്‍ ഭരണകൂടം മര്യാദ കാണിച്ചില്ലെന്നാരോപിച്ച് അദ്ദേഹത്തിന്റെ അമ്മ പരാതി നല്‍കിയിട്ടുണ്ട്.

പുടിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നവാല്‍നിയുടെ സംസ്‌കാരത്തിന് പൊതു പങ്കാളിത്തം നല്‍കേണ്ടതില്ലെന്നാണ് റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് കാരണമെന്ന് നവാല്‍നിയുടെ അനുയായികള്‍ ആരോപിച്ചു. നവാല്‍നിയുടെ മരണത്തിന് ശേഷവും പുടിന് അദ്ദേഹത്തെ ഭയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മരണ വാര്‍ത്ത അറിഞ്ഞയുടന്‍ ജയിലിലെത്തിയ നവാല്‍നിയുടെ അമ്മയെ ആദ്യം മൃതദേഹം കാണാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പ്രതിഷേധങ്ങള്‍ കാരണം പിന്നീട് മൃതദേഹം കാണാന്‍ അവര്‍ക്ക് അനുമതി ലഭിച്ചു.

Contant Highlight: Russia Gives Alexei Navalny’s Mother 3-Hour Ultimatum Over Burial