ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ ആസിഡ് ആക്രമണത്തിനിരയായ സാമൂഹിക പ്രവര്‍ത്തക സോണി സോറിയെ ആക്ഷേപിച്ച് മാധ്യമപ്രവര്‍ത്തക രൂപ സുബ്രഹ്മണ്യം. ഈ വര്‍ഷത്തെ മികച്ച മേക്കപ്പിനുള്ള ഓസ്‌കാര്‍ സോണി സോറിക്ക് ലഭിക്കുമെന്നാണ് രൂപ സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ആസിഡ് ഒഴിച്ച് പൊള്ളലേറ്റ സോണി സോറിയുടെ ചിത്രം വെച്ചാണ് ട്വീറ്റ്.
Tribal activist Soni Sori brought to Delhi for treatment after attack on her last night pic.twitter.com/4CDMLAqR3j
— ANI (@ANI_news) February 21, 2016
സംഘപരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകയാണ് രൂപ സുബ്രഹ്മണ്യം. സോണി സോറിക്ക് പൊള്ളലേറ്റിട്ടില്ലെന്നും വെറും മേക്കപ്പാണ് അവരുടെ മുഖത്തുള്ളതെന്നുമാരോപിച്ച് വേറെയും കമന്റുകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Related: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡര്‍ ക്യാന്‍സര്‍ വരുത്തി!!! 493 കോടി രൂപ നഷ്ടപരിഹാരം നല്‍കണം
കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പേരിലും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് സോണി സോറിയെന്നും അതിനാല്‍ ചിത്രങ്ങള്‍ മാത്രം കണ്ട് അവര്‍ക്ക് പൊള്ളലേറ്റെന്ന് വിശ്വസിക്കാനാവില്ലെന്നുമാണ് ഇത്തരം ട്വീറ്റുകള്‍ പറയുന്നത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സോണി സോറിയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചിരുന്നത്. ദണ്ഡേവാഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോണി സോറിക്ക് ശസ്ത്രകിയ നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ആം ആദ്മി നേതാവായ സോണി സോറി ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2011ല്‍ സോണി സോറിയെ ഛത്തീസ്ഗഢ് പോലീസ് അതി ക്രൂരമായി പീഡിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം ജയിലില്‍ കിടന്ന സോണി സോറിയെ സുപ്രീംകോടതിയാണ് മോചിപ്പിച്ചത്.
Soni Sori right after the attack and a day later at the presser: pic.twitter.com/BjrjBRO3bH — Barbarian Indian (@barbarindian) February 21, 2016
#SoniSori ko Bicchu kaata hai,Saalon AcidAttack kah ke jaan le lo uski.Jake pahle zeher utarwao,fir BJP ko gali dena https://t.co/fh2CB5zSLF
— TheFrustratedIndian (@FrustIndian) February 20, 2016
Soni sori with and without make up https://t.co/Md0PtAjNk3 (Today with make up on )https://t.co/6Zc3sBoBjJ (Yesterday without make up) — Congress Mukt Bharat (@pktutu) February 21, 2016