കോഴിക്കോട്: എമ്പുരാനെതിരെയും ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെതിരെയും വീണ്ടും ലേഖനവുമായി ആര്‍.എസ്.എസ്. മുഖപത്രം കേസരിയിലൂടെയാണ് ആര്‍.എസ്.എസിന്റെ ഭീഷണി.
എമ്പുരാന്‍ ഖിലാഫത്ത് കലാപാഹ്വാന ചിത്രമാണെന്നും സിനി ജിഹാദ് എന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും രാഷ്ട്രവിരുദ്ധ മനോഭാവം പേറുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് എമ്പുരാനെന്നും ലേഖനത്തില്‍ പറയുന്നു.
അന്വേഷണ ഏജന്‍സികള്‍ വരുമെന്നും ലേഖനത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ കണ്ടതിലും വലിയ ദേശീയ ഏജന്‍സികള്‍ ഇവിടെയുണ്ടെന്നും ഓര്‍മിപ്പിക്കുന്നുണ്ട്.
ഏറ്റവും രാജ്യദ്രോഹപരമായും രാഷ്ട്രവിരുദ്ധ മനോഭാവവും പ്രചരിപ്പിക്കുന്ന സിനിമയാണ് എമ്പുരാനെന്നും കേസരിയുടെ ലേഖനത്തില്‍ പറയുന്നു. കേസരി ആഴ്ചപതിപ്പില്‍ എമ്പുരാനെന്ന സിനി ജിഹാദ് എന്ന പേരില്‍ ശരത് എടത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അസ്രയേലെന്ന ചിത്രത്തിന്റെ മൂന്നാംഭാഗം അല്ലാഹുവിന് വേണ്ടി എന്തോ ചെയ്യാന്‍ പോകുന്നുവെന്നും ഖിലാഫത്ത് സ്ഥാപിച്ച് ലോകരക്ഷ നടത്താനാണ് അസ്രയേല്‍ വരുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
‘എമ്പുരാന്‍ പ്രവചിക്കുന്നതും അതിന്റെ അണിയറയിലെ ഹരിതകര്‍മ്മ സേന ആഗ്രഹിക്കുന്നതും ഭാരതത്തിന്റെ പതനമാണ്’ എന്നും ചൈന ഉയരുമെന്നും ഇന്ത്യയ്ക്ക് വിളര്‍ച്ച ഉണ്ടാവുമെന്നുമാണ് ചിത്രത്തിലെ പാട്ടില്‍ പറയുന്നതെന്നും ലേഖനം ആരോപിക്കുന്നു.
ലേഖനത്തില്‍ മുസ്‌ലിം വിമര്‍ശനവും വലിയ തോതില്‍ നിഴലിക്കുന്നുണ്ട്. അതേസമയം ലൂസിഫര്‍ മുതല്‍ എമ്പുരാന്‍ വരെ ക്രിസ്തീയ നിന്ദ നടത്തുന്നുണ്ടെന്നും ലേഖനം ആരോപിക്കുന്നുണ്ട്.
Content Highlight: RSS threatens Empuran again; Kesari article alleges cine jihad