ബെംഗളൂരിനെ ചാമ്പലാക്കാന്‍ ഹൈദരബാദ്; വിധിയെ മറികടന്ന് നാണക്കേടില്‍ നിന്ന് കര കയറുമോ കോഹ്‌ലിയും സംഘവും
Sports News
ബെംഗളൂരിനെ ചാമ്പലാക്കാന്‍ ഹൈദരബാദ്; വിധിയെ മറികടന്ന് നാണക്കേടില്‍ നിന്ന് കര കയറുമോ കോഹ്‌ലിയും സംഘവും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th April 2024, 7:06 pm

ഐ.പി.എല്ലില്‍ ആവേശകരമായ മത്സരമാണ് ഇന്ന് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ അരങ്ങേറാന്‍ പോകുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരബാദും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറും പോരാട്ടമാകും നടക്കുക എന്ന ഉറപ്പാണ്.

നിലവില്‍ ഏഴ്മത്സരങ്ങളില്‍ അഞ്ച് വിജയം സ്വന്തമാക്കി 10 പോയിന്റാണ് ഹൈദരബാദ് നേടിയത്. എതിരാളികളെ അനായാസം അടിച്ച് തകര്‍ത്ത് നാല് തവണയാണ് 200+ റണ്‍സിന് മുകളില്‍ ഹൈദരബാദ് നേടിയത്. എന്നാല്‍ സീസണില്‍ എട്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രം സ്വന്തമാക്കിയ ബെംഗളൂരു പോയിന്റ് പട്ടികയില്‍ അവസാനമാണ്.

ബെംഗളൂരു തങ്ങലുടെ 50ാം മത്സരത്തില്‍ തോല്‍വി സമ്മതിച്ചപ്പോള്‍ 100ാം മത്സരത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ 150ാം മത്സരത്തില്‍ തോല്‍വി വഴങ്ങി 200ാം മത്സരത്തില്‍ വിജയിക്കുകയും ചെയ്തു.

ബെംഗളൂരു തങ്ങളുടെ 250ാം മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ എന്താവും ഫലം എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും. പാറ്റേണ്‍ പ്രോഗ്രസ് തകര്‍ത്തുകൊണ്ട് ബെംഗളൂരു മത്സരം വിജയിക്കുമെന്നാണ്‌.

 

Content Highlight: Royal Challengers Bangalore ready for 250th match Against SRH

 
Community-verified icon