മാഡ്രിഡ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോയ വിടവ് നികത്താന്‍ ശേഷിയുള്ള താരം നിലവില്‍ തന്നെ ക്ലബിലുണ്ടെന്ന് റയല്‍ കോച്ച് ലാപോട്ട്ഗുയ്. വെയ്ല്‌സ് താരം ഗാരെത് ബെയിലിനെയാണ് ക്രിസ്റ്റിയാനോക്ക് പകരക്കാരനായി ലൊപെട്ട്ഗുയ് ഉയര്‍ത്തിക്കാട്ടിയത്.
സിനദിന്‍ സിദാന് കീഴില്‍ ആദ്യ പതിനൊന്നില്‍ സ്ഥാനം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരമായിരുന്നു ഗാരെത് ബെയില്‍. എന്നാല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിലെ മിന്നും ഗോളോടെ തനിക്ക് ആദ്യ ഇലവനില്‍ തന്നെ സ്ഥാനം വേണമെന്ന് താരം തെളിയിക്കുകയും ചെയ്തിരുന്നു. ലൊപെട്ട്ഗുയിയില്‍ നിന്നുള്ള അനുകൂല പ്രസ്താവനയും വന്നതോടെ ബെയിലിലാണ് ഇനി റയല്‍ പ്രതീക്ഷ വെയ്ക്കുന്നത് എന്ന് കരുതാം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള പ്രീ സീസണ്‍ മത്സരത്തിന് ശേഷമാണ് റയല്‍ കോച്ച് ബെയില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രസ്താവന നടത്തിയത്.
ക്രിസ്റ്റ്യാനോ പോയത് ബെയിലിന് തന്റെ കഴിവുകള്‍ പുറത്തെടുക്കാനുള്ള അവസരമാണെന്നും ലൊപെട്ട്ഗുയ് പ്രതികരിച്ചു.
ALSO READ: ബാഴ്‌സിലോണയോട് മധുരപ്രതികാരം ചെയ്ത് റോമ: 2നെതിരെ 4ഗോളുകളടിച്ച് വിജയം
ക്രിസ്റ്റ്യാനോക്ക് പകരക്കാരനെ കണ്ടെത്താനുള്ള റയലിന്റെ ശ്രമങ്ങള്‍ ഒന്നും വിജയിച്ചിരുന്നില്ല. നെയ്മര്‍, ഏദന്‍ ഹസാര്‍ഡ് തുടങ്ങിയവരെ എല്ലാം ടീമിലെത്തിക്കാന്‍ ക്ലബ് കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല.
സ്പാനിഷ് താരങ്ങളായ ഇസ്‌കോ, അസെന്‍സിയോ തുടങ്ങിയവരും വേയ്ല്‌സ് താരം ബെയിലുമാണ് ഈ സീസണില്‍ ഇനി റയലിന്റെ മുന്നേറ്റ നിരയ്ക്ക് മൂര്‍ച്ച പകരുക.