ഖത്തര്‍ ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ആര് കിരീടം നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും ചാരമാക്കി കൊണ്ടുള്ള മത്സരഫലങ്ങളാണ് ഖത്തറില്‍ അരങ്ങേറുന്നതെങ്കിലും ലോകകപ്പ് ആര് നേടുമെന്നുള്ള ചര്‍ച്ചകള്‍ സജീവമാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി പല വമ്പന്‍ ടീമുകളും പുറത്താവുകയായിരുന്നു. അര്‍ജന്റീന, ഫ്രാന്‍സ്, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് അവസാന നാലിലേക്ക് യോഗ്യത നേടിയത്. ഇതില്‍ ആര് ജേതാക്കളാകുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ.
The French squad train ahead of their huge semi-final clash with Morocco on Wednesday. #FRA #FIFAWorldCup pic.twitter.com/8ZejnPgXDx
— Football Daily (@footballdaily) December 12, 2022
അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീല്‍ ഇത്തവണ കപ്പ് നേടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നെങ്കിലും ക്വാര്‍ട്ടറില്‍ തന്നെ കാനറികള്‍ പുറത്താവുകയായിരുന്നു.
എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് കിരീടം ചൂടുമെന്നാണ് റൊണാള്‍ഡോയുടെ പ്രവചനം. കിലിയന്‍ എംബാപ്പെയുടെ മികച്ച ഫോമിനെ കുറിച്ചും താരം പ്രകീര്‍ത്തിച്ചു.
‘ഞാന്‍ കരുതിയത് ഫൈനലില്‍ ബ്രസീല്‍-ഫ്രാന്‍സ് പോരാട്ടം നടക്കുമെന്നാണ്. പക്ഷെ ബ്രസീല്‍ പുറത്തായി. എന്നാല്‍ ഫ്രാന്‍സ് കിരീടെ ഫേവറിറ്റുകളായി തന്നെ ലോകകപ്പില്‍ തുടരുന്നുണ്ട്. എംബാപ്പെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
Mbappé x Hakimi 👊#UCL pic.twitter.com/BeAaTBKEqE
— UEFA Champions League (@ChampionsLeague) December 12, 2022
അവന് അവിശ്വസനീയമായ കഴിവുകളുണ്ട്. അവന്‍ ലോകകപ്പിലെ മികച്ച താരമാകുമെന്നതില്‍ സംശയമില്ല. 23 വയസില്‍ തന്നെ അവന്‍ പ്രഗത്ഭനായ കളിക്കാരനാണ്,’ റൊണാള്‍ഡോ വ്യക്തമാക്കി.
അതേസമയം ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഇംഗ്ലണ്ടിനെ തകര്‍ത്താണ് ലോകകപ്പ് സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടുഗോളിനാണ് ജയം. ഫ്രാന്‍സിനായി ഓര്‍ലൈന്‍ ചൗമെനിയും ഒലിവര്‍ ജിറൂദുമാണ് ഗോള്‍ നേടിയത്.
ഡിസംബര്‍ 15ന് രാത്രി 12.30ന് ഫ്രാന്‍സ് മൊറോക്കയെയാണ് നേരിടുന്നത്.
Content Highlights: Ronaldo Predicts World Cup Finalist