Football
റോണോ അടിക്കുന്ന ഓരോ പെനാല്‍ട്ടിയിലും മെസി ഫാന്‍ കരയുകയാണ്; റോണോയുടെ ഗോളില്‍ മെസിയെ ട്രോളി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Sep 16, 02:43 am
Friday, 16th September 2022, 8:13 am

കഴിഞ്ഞ ദിവസം യൂറോപ്പ ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. ഈ സീസണില്‍ ആദ്യമായാണ് റോണോ ഒരു ഗോള്‍ നേടുന്നത്. എഫ്.സി ശെരിഫ്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിലായിരുന്നു അദ്ദേഹം ഗോള്‍ നേടിയത്.

മത്സരത്തില്‍ പ്രീമിയര്‍ ലീഗ് പട രണ്ട് ഗോളിന് വിജയിച്ചിരുന്നു. 17ാം മിനിട്ടില്‍ ജേഡന്‍ സാഞ്ചോയായിരുന്നു യുണൈറ്റഡിനായി ആദ്യം ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതിയിലെ അവസാന മിനിട്ടായപ്പോള്‍ യുണൈറ്റഡിന് പെനാല്‍ട്ടി ലഭിച്ചു.

ക്രിസ്റ്റിയാനോ ഒരു സ്‌റ്റൈലന്‍ പെനാല്‍ട്ടി നേടികൊണ്ട് അത് ഗോളാക്കുകയായിരുന്നു. തന്റെ ക്ലബ്ബ് കരിയറിലെ 699ാം ഗോളായിരുന്നു റോണോ നേടിയത്. ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരവും റൊണാള്‍ഡോ തന്നെയാണ്.

ശെരിഫിനെതിരെ 700ാം ഗോള്‍ താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും സീസണില്‍ അടിച്ച ആദ്യ ഗോള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. റോണോ ഒരോ പെനാല്‍ട്ടി അടിക്കുമ്പോഴും മെസി ഫാന്‍സിന്റെ നിലവിളികള്‍ കേള്‍ക്കാമെന്നാണ് ആരാധകര്‍ പറയുന്നത്.

ഒരുപാട് നാളുകളായി ഗോള്‍ നേടാന്‍ സാധിക്കാത്ത റോണോയുടെ തിരിച്ചുവരാവായിരിക്കും ഇനി കാണാന്‍ പോകുന്നതെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. കഴിഞ്ഞ മൂന്ന് നാല് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സ്റ്റാര്‍ട്ടിങ്ങില്‍ പോലും റോണോ ഇല്ലായിരുന്നു. ബെഞ്ച് വാര്‍മര്‍ എന്നൊക്കെ വിരോധികള്‍ അദ്ദേഹത്തെ കളിയാക്കിയിരുന്നു.

സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് റോണോ യുണൈറ്റഡ് വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മറ്റു ക്ലബ്ബുകളൊന്നും അദ്ദേഹത്തിന് വേണ്ടി രംഗത്തെത്തിയില്ലായിരുന്നു. എന്നാല്‍ റോണോ ടീമിന്റെ ഭാഗമാണെന്നും അദ്ദേഹം യുണൈറ്റഡിന്റെ പ്ലാനിലുണ്ടെന്നും കോച്ച് എറിക് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നു.

വരും മത്സരങ്ങളില്‍ അദ്ദേഹം സ്റ്റാര്‍ട്ടിങ്ങില്‍ ഇറങ്ങുകയും ടീമിന് മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും ആരാധകര്‍ വിശ്വസിക്കുന്നുണ്ട്.

Content Highlight: Ronaldo Fans Trolls Lionel Messi after Ronaldo scoring a Penalty against FC Sheriff