17 വര്‍ഷം ഞാന്‍ കളിച്ചു, തീരുമാനങ്ങള്‍ എടുക്കാനുള്ള നല്ല സമയമാണിത്; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
Sports News
17 വര്‍ഷം ഞാന്‍ കളിച്ചു, തീരുമാനങ്ങള്‍ എടുക്കാനുള്ള നല്ല സമയമാണിത്; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th September 2024, 4:54 pm

2024 ടി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. 2007ല്‍ എം.എസ് ധോണിക്ക് ശേഷം രണ്ടാം തവണയാണ് രോഹിത് ഐ.സി.സിയുടെ ട്രോഫി ഇന്ത്യന്‍ മണ്ണില്‍ കൊണ്ടുവരുന്നത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹിറ്റ്മാന്‍ രോഹിത് ടി-20യില്‍ നിന്ന് വിരമിക്കുകയും ചെയ്തിരുന്നു.

അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രോഹിത് മറുപടി പ്‌റഞ്ഞിരുന്നു.

‘ഞാന്‍ ടി-20യില്‍ നിന്ന് വിരമിച്ചതിന് ഒരേയൊരു കാരണം മാത്രമാണ് ഉള്ളത്. എനിക്ക് സമയം ആയി എന്നാണ് തോന്നിയത്. ഞാന്‍ ഫോര്‍മാറ്റ് നന്നായി ആസ്വദിച്ചു. 17 വര്‍ഷം ഞാന്‍ കളിച്ചു, ഞാന്‍ നന്നായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്തത്. അതുകൊണ്ട് വിരമിക്കാന്‍ ഇതായിരുന്നു നല്ല സമയം.’

എനിക്ക് മുന്നോട്ട് പോകാനും മറ്റ് കീരുമാനങ്ങള്‍ എടുക്കാനുമുള്ള നല്ല സമയമാണ്’ എന്ന് തീരുമാനിക്കാനുള്ള ഏറ്റവും നല്ല സമയമായിരുന്നു അന്ന്. മാത്രമല്ല ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്ന ഒരുപാട് നല്ല കളിക്കാര്‍ ഉണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ വളരെയധികം ആത്മവിശ്വാസം നേടിയ വ്യക്തിയാണ്, കാരണം എനിക്ക് ആവശ്യമുള്ളപ്പോള്‍ എന്റെ മനസിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് എനിക്കറിയാം. ചിലപ്പോള്‍ അത് എളുപ്പമല്ല, എനിക്ക് മിക്ക സമയത്തും നന്നായി കളിക്കാന്‍ കഴിയുമെന്ന് അറിയാം. നിങ്ങള്‍ ചെറുപ്പമാണെന്ന് നിങ്ങളുടെ ശരീരത്തോട് പറഞ്ഞാല്‍, നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും,’ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ടി-20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് 159 മത്സരത്തിലെ 151 ഇന്നിങസില്‍ നിന്ന് 4231 റണ്‍സാണ് താരം നേടിയത്. അതില്‍ 121 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 31.34 ആവറേജില്‍ അഞ്ച് സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും രോഹിത് നേടിയിട്ടുണ്ട്. കൂടാതെ 205 സിക്‌സും 385 ഫോറും ഫോര്‍മാറ്റില്‍ താരം ഹിറ്റ്മാന്‍ അടിച്ചെടുത്തിട്ടുണ്ട്.

നിലവില്‍ ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം ഉള്ളത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 250 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയിരുന്നത്.

നിലവില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റാണ് നടക്കുന്നത്. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സാണ് കടുവകള്‍ നേടിയത്. ശേഷം മഴ പെയ്യുകയും മൂന്നാം ദിവസവും കളി നടക്കാതെ പോവുകയുമായിരുന്നു.

 

Content Highlight: Rohit Sharma Talking About His T-20 Retirement