Cricket
യുവതാരങ്ങള്‍ തിളങ്ങി ; രോഹിത്തിന് നിരാശ
സ്പോര്‍ട്സ് ഡെസ്‌ക്
2019 Sep 28, 01:54 pm
Saturday, 28th September 2019, 7:24 pm

വിസിനഗരം: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായി പാഡ് കെട്ടാനൊരുങ്ങുന്ന രോഹിത് ശര്‍മയ്ക്ക് പരിശീലന മത്സരത്തില്‍ നിരാശ. ദക്ഷിണാഫ്രിക്ക-ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ത്രിദിന പരിശീലന മത്സരത്തിലാണ് രോഹിത് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. യുവതാരങ്ങളായ പ്രിയങ്ക് പഞ്ചാലും സിദ്ദേശ് ലാഡും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ശ്രീകര്‍ ഭരതും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനായി ബാറ്റിംഗില്‍ തിളങ്ങി.

മത്സരം സമനിലയില്‍ അവസാനിച്ചു. കളി അവസാനിക്കുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. 279/6 എന്ന സ്‌കോറില്‍ അവസാന ദിവസം ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകര്‍ച്ചയോടെയാണ് ബോര്‍ഡ് ഇലവന്‍ തുടങ്ങിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരിട്ട രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(0) വെര്‍നോണ്‍ ഫിലാന്‍ഡര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഭിമന്യു ഈശ്വരനും(13) ക്രീസില്‍ അധികം ആയുസുണ്ടായില്ല. മായങ്ക് അഗര്‍വാളും(39) പ്രിയങ്ക് പഞ്ചാലും(60) ചേര്‍ന്ന് ബോര്‍ഡ് ഇലവനെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചു.

അഗര്‍വാളിനെ കേശവ് മഹാരാജ് പുറത്താക്കിയശേഷം ക്രീസിലെത്തിയ മലയാളി താരം കരുണ്‍ നായര്‍ക്ക് അവസരം മുതലാക്കാനായില്ല. എന്നാല്‍ യുവതാരം സിദ്ദേശ് ലാഡ് അര്‍ദ്ധസെഞ്ചുറി എടുത്തു. ടെസ്റ്റ് ടീമില്‍ ഋഷഭ് പന്തിന്റെ പകരക്കാരനാവാനൊരുങ്ങുന്ന ശ്രീകര്‍ ഭരതിന്റെ ഉഗ്രന്‍ ബാറ്റിംഗ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ