ഹിറ്റ്മാന്റെ മറ്റൊരു പവര്‍; ഒരു സിക്‌സര്‍ ദൂരെ മറ്റൊരു റെക്കോഡ്
Sports News
ഹിറ്റ്മാന്റെ മറ്റൊരു പവര്‍; ഒരു സിക്‌സര്‍ ദൂരെ മറ്റൊരു റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th March 2024, 10:23 am

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരം മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്.

നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബാറ്റിങ്ങിന് പുറമെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയും രോഹിത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ വരാനിരിക്കുന്ന ടെസ്റ്റില്‍ ഒരു സിക്‌സര്‍ അടിച്ചാല്‍ രോഹിത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ ഐതിഹാസിക നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി 50 സിക്‌സര്‍ തികക്കാനാണ് രോഹിത്തിന് വന്നിരിക്കുന്ന അവസരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് രോഹിത്ത്.

 

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സര്‍

 

രോഹിത് ശര്‍മ – 49

റിഷബ് പന്ത് – 38

യശസ്വി ജയ്‌സ്വാള്‍ – 26

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയത് ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ് ആണ്. 78 സിക്‌സറുകളാണ് താരം നേടിയത്. എന്നാല്‍ അടുത്ത മത്സരത്തില്‍ ഒരു സിക്‌സര്‍ കൂടി സ്വന്തമാക്കുന്നതോടെ സിക്‌സര്‍ റെക്കോഡില്‍ മറ്റൊരു റെക്കോഡിലും രോഹിത് അടിവരയിടുകയാണ്.

 

 

 

Content highlight: Rohit Sharma Need One More Six For Record Achievement