റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം റോഡ്രിഗോ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തി.
സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കാഡിസിനെതിരെ മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ഇരട്ടഗോള്‍ നേടി മികച്ച പ്രകടനമാണ് റോഡ്രിഗോ നടത്തിയത്.
ഈ മികച്ച പ്രകടനത്തിലൂടെ റൊണാള്‍ഡോയുടെ അവിസ്മരണീയമായ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് റോഡ്രിഗോ. നവംബര്‍ 11ന് വലന്‍സി ക്കെതിരെ നടന്ന മത്സരത്തിലും റോഡ്രിഗോ ഇരട്ടഗോള്‍ നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് ലീഗ് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടുന്ന തരാമെന്ന നേട്ടത്തിലേക്കാണ് റോഡ്രിഗോ നടന്നുകയറിയത്.
📊 3 – Rodrygo 🇧🇷 is the third Real Madrid player ⚪️⚪️ to being involved in at least three goals in the 21st century in two consecutive LaLiga matches (v Valencia and today against Cádiz) after Cristiano Ronaldo (7 times) and Gonzalo Higuaín (once). Samba.@michealgeorge_2pic.twitter.com/FjQKcncLFF
ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത് അര്‍ജന്റീനന്‍ മുന്‍ താരമായ ഗോണ്‍സാലോ ഹിഗ്വയ്‌നും റൊണാള്‍ഡോയുമാണ്.ഹിഗ്വയ്ന്‍ ഒരു തവണ ഈ നേട്ടത്തിലെത്തിയപ്പോള്‍ ഏഴ് തവണയാണ് റോണോ ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 14′, 64 മിനിട്ടുകളിലായിരുന്നു റോഡ്രിഗോയുടെ ഗോളുകള്‍ പിറന്നത്. റോഡ്രിഗോക്ക് അവസാന രണ്ട് ലാ ലിഗ മത്സരങ്ങളില്‍ ഏഴ് ഗോള്‍ കോണ്‍ട്രിബ്യൂഷന്‍സ് ഉണ്ട്.
റയലിനായി ഈ സീസണില്‍ 22 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ബ്രസീലിയന്‍ താരത്തിന്റെ പേരിലുള്ളത്.
ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ആശ്വാസ ഗോളിനായി കാഡിസ് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും റയലിന്റെ പ്രതിരോധം ഉറച്ചു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 2-0ത്തിന്റെ ഉജ്ജ്വലവിജയം ലോസ് ബ്ലാങ്കോസ് സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ 14 മത്സരങ്ങളില്‍ നിന്നും 35 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും റയലിന് സാധിച്ചു.
ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ 30ന് നാപ്പോളിക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ ആണ് മത്സരം നടക്കുക.
Content Highlight: Rodrygo reached Cristaino Ronaldo record in Real Madrid.