ബയേണ്‍ മ്യൂണിക്കിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളാണ് പോളണ്ട് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി. എന്നാല്‍ താരത്തിന് അടുത്ത സീസണില്‍ ടീമില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന നേരത്തെ അറിയിച്ചിരുന്നു.
ഇനിയും ഒരു വര്‍ഷം കൂടെ ലെവന്‍ഡോസ്‌കിയുമായി ബയേണിന് കരാറുണ്ട്. എന്നാല്‍ താരത്തിന് ടീമില്‍ തുടരാന്‍ താലപര്യമില്ല.
ബാഴ്‌സലോണയാണ് നിലവില്‍ ലെവന്‍ഡോസ്‌ക്കിയെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന ടീം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുള്ള ബാഴ്‌സയ്ക്ക് ബയേണ്‍ മുന്നോട്ടവെക്കുന്ന കരാര്‍ ക്ലോസ് നല്‍കാനായിട്ടില്ല. ഇതേതുടര്‍ന്ന് താരം ബയേണില്‍ തിരിച്ചെത്തുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം ടീമിനൊപ്പം പരിശീലനത്തിനായി ലെവന്‍ഡോസ്‌കി തിരിച്ചെത്തിയത് ടീമിനുള്ളില്‍ പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ടെന്നാണ്. ജര്‍മന്‍ മാധ്യമമായ ദി ബില്‍ഡിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബയേണ്‍ മ്യൂണിക്ക് ടീമിലെ താരങ്ങള്‍, പരിശീലകന്‍ നാഗെല്‍സ്മാന്‍, മറ്റു കോച്ചിങ് സ്റ്റാഫുകള്‍ എന്നിവരെല്ലാം താരത്തെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ധാരണയില്ലാതെ നില്‍ക്കുകയാണ്.
നിരവധി വര്‍ഷങ്ങളായി തങ്ങളുടെ കൂടെയുള്ള റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുമായി പലര്‍ക്കും അടുത്ത സൗഹൃദം ഉണ്ടെങ്കിലും താരം ഇനി ബാഴ്സക്ക് വേണ്ടിയാണ് കളിക്കുക എന്ന ധാരണയോടെയാണ് മറ്റുള്ളവര്‍ ഇടപെടുന്നത്. ഇത് ഡ്രസിങ് റൂമില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. സമ്മറില്‍ ബയേണ്‍ മ്യൂണിക്ക് വിടുമെന്നുറപ്പിച്ചുള്ള ലെവന്‍ഡോസ്‌കിയുടെ സമീപനം പല ആരാധകരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ്േ റിപ്പോര്‍ട്ടുകള്‍.
അതേസമയം ലെവന്‍ഡോസ്‌കി ബയേണിലേക്ക് തിരിച്ചു വന്നത് താരവുമായി ബന്ധപ്പെട്ടുള്ള നിരവധി അഭ്യൂഹങ്ങള്‍ക്ക് അവസാനം കുറിച്ചിട്ടുണ്ട്. ബാഴ്സലോണയിലേക്കുള്ള ട്രാന്‍സ്ഫറിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്താന്‍ ലെവന്‍ഡോസ്‌കി ബയേണിനൊപ്പം പരിശീലനം ഒഴിവാക്കുമെന്നും അവധി ദിവസങ്ങള്‍ കഴിഞ്ഞ് ടീമിനൊപ്പം ചേരില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.