[]കോഴിക്കോട്: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയെ ഒഞ്ചിയത്ത് ആര്‍.എം.പി പ്രവര്‍ത്തകര്‍ തടഞ്ഞു.
ഒഞ്ചിയത്ത് കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിയ്ക്കാനെത്തിയതായിരുന്നു ബിന്ദു കൃഷ്ണ.
എന്നാല്‍ രമ നടത്തുന്ന സമരത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ് ആര്‍.എം.പി പ്രവര്‍ത്തകര്‍ ബിന്ദു കൃഷ്ണയെ തടയുകയായിരുന്നു.
പിന്നീട് താന്‍ രമയുടെ സമരത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു എന്ന് ബിന്ദു കൃഷ്ണ സമ്മതിച്ചതോടു കൂടി പ്രവര്‍ത്തകര്‍ അവരെ ടി.പിയുടെ വീട്ടില്‍ പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കുകയും ചെയ്തു.
ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഉണ്ടാവണമെന്നാണ് താനും ആഗ്രഹിയ്ക്കുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.
തുടര്‍ന്ന് ടി.പിയുടെ അമ്മ പത്മിനിയേയും ബിന്ദു കൃഷ്ണ സന്ദര്‍ശിച്ചു.
ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ബിന്ദു കൃഷ്ണ നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു.