ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം തോല്‍വി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒരു റണ്‍സിനാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.
ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് ആണ് നേടിയത്. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
രാജസ്ഥാന്‍ ബാറ്റിങ്ങില്‍ റിയാന്‍ പരാഗ് 49 പന്തില്‍ 77 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. എട്ട് ഫോറുകളും നാല് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 157.14 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു പരാഗ് ബാറ്റ് വീശിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് പരാഗ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ 1000 റണ്‍സ് എന്ന പുതിയ നാഴിക കല്ലിലേക്കാണ് പരാഗ് നടന്നുകയറിയത്.
തോറ്റെങ്കിലും 10 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും രണ്ടു തോല്‍വിയും അടക്കം 16 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെയാണ് രാജസ്ഥാന്‍. മെയ് ഏഴിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ക്യാപിറ്റല്‍സിന്റെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി.
Content Highlight: Riyan Parag compleated 1000 runs in IPL