Football
റിവര്‍പ്ലേറ്റ്-ബൊക്ക ജൂനിയര്‍ ഫൈനല്‍; നൂറ്റാണ്ടിന്റെ മത്സരം ഡിസംബര്‍ ഒമ്പതിന് ബെര്‍ണബ്യൂവില്‍
സ്പോര്‍ട്സ് ഡെസ്‌ക്
2018 Nov 30, 02:40 pm
Friday, 30th November 2018, 8:10 pm

രൂക്ഷമായ കല്ലേറിലും അടിപിടിയിലും കലാശിച്ച റിവര്‍പ്ലേറ്റ്-ബൊക്ക ജൂനിയര്‍ ലാറ്റിനമേരിക്കന്‍ കോപ ലിബര്‍ട്ടാഡോസ് രണ്ടാം പാദ കലാശപോരാട്ടം റയല്‍ മാഡ്രിഡിന്റെ സാന്റിയാഗോ ബെര്‍ണബ്യുവില്‍ വെച്ച് നടക്കും. നിലവില്‍ അര്‍ജന്റീനയില്‍വെച്ച് നടത്താന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് വേദി മാറ്റാന്‍ തീരുമാനമായത്.

റിവര്‍പ്ലേറ്റ് ആരാധകരാണ് ആക്രമണം അഴിച്ചുവിട്ടത്. റിവര്‍പ്ലേറ്റിന്റെ മൈതാനത്ത് രണ്ടാം പാദ മത്സരത്തിന് ബൊക്ക ടീം എത്തിയപ്പോള്‍ റിവര്‍പ്ലേറ്റ് ആരാധകര്‍ ബസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ മുന്‍ അര്‍ജന്റീനിയന്‍ താരം ടെവസ് അടക്കമുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് മത്സരം രണ്ട് തവണ നീട്ടി. ഇതിനിടെ റിവര്‍പ്ലേറ്റിന്റെ മൈതാനിയില്‍ കളിക്കില്ലെന്ന് ബോക്ക ജൂനിയേഴ്‌സ് താരങ്ങള്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്.

ALSO READ: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളം തിരിച്ചടിക്കുന്നു; നാളെ ഇരു ടീമിനും നിര്‍ണായകം

ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വേദി മാറ്റുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടുവിലാണ് സാന്റിയാഗോ ബെര്‍ണബ്യുവിനെ തെരഞ്ഞെടുക്കുന്നത്.

Image result for boca juniors river plate

നേരത്തെ രണ്ടാം പാദ മത്സരത്തിനായി ബോക്ക ടീം ബ്യൂണസ് ഏറീസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. രൂക്ഷമായ കല്ലേറില്‍ നിരവധി ബോക്ക താരങ്ങള്‍ക്ക് പരുക്കേറ്റു. ടിയര്‍ ഗ്യാസ് ഉപയോഗിച്ചാണ് അക്രമികളെ പൊലീസ് തുരത്തിയത്.

Related image

ആദ്യം 24 മണിക്കൂര്‍ നേരത്തേക്ക് മത്സരം നീട്ടിവെക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും പിന്നീട് അനിശ്ചിതമായി നീളുകയായിരുന്നു. ഡിസംബര്‍ 9ന് മത്സരം നടത്താനാണ് നിലവിലെ തീരുമാനം.

ഇരുടീമുകളുടേയും ആരാധകര്‍ തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന കുടിപ്പകയുടെ പുതിയ ഉദാഹരണമാണ് ഈ അക്രമ സംഭവം