Football
മെസിയുമായി മത്സരിക്കുമ്പോൾ റൊണാൾഡോ കൂടുതൽ വികാരഭരിതനാവുന്നു; മനസ് തുറന്ന് മുൻ ഇംഗ്ലീഷ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 23, 10:23 am
Tuesday, 23rd January 2024, 3:53 pm

ഇതിഹാസതാരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള മത്സരങ്ങളെകുറിച്ച് സംസാരിച്ചിരിക്കുകയാണ് റിയോ ഫെര്‍ഡിനാന്‍ഡ് മുന്‍ ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡിനാര്‍ഡ്.

മെസിക്കൊപ്പം മത്സരം ഉണ്ടാവുമ്പോള്‍ റൊണാള്‍ഡോ വികാരഭരിതനാകുന്നുവെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞത്.

മെസിയേയും റൊണാൾഡോയെയും ടെന്നീസ് ഇതിഹാസങ്ങളായ റാഫേല്‍ നദാലുമായും റോജര്‍ ഫെഡററുമായും താരതമ്യപ്പെടുത്തി കൊണ്ട് സംസാരിക്കുകയും ചെയ്തു റിയോ. ഒബി വണ്‍ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇംഗ്ലീഷ് താരം.

‘ഫെഡറും നദാലും ടെന്നീസ് കളിക്കുമ്പോള്‍ ഉണ്ടായിരുന്ന പോലെയാണ് മെസിയും റൊണാള്‍ഡോയും. റൊണാള്‍ഡോ  വളരെയധികം വികാരഭരിതനാണ്. അവന്റെ വികാരങ്ങള്‍ എപ്പോഴും കാണാന്‍ സാധിക്കും. രണ്ട് താരങ്ങളിലും ഒരാള്‍ മറ്റൊരാളെ ചിന്തിക്കുന്നില്ല എന്ന് ഞാന്‍ കരുതുന്നില്ല. റൊണാള്‍ഡോ ഇതില്‍ കുറച്ചധികം ചിന്തിക്കുന്നുണ്ട്. എന്നാല്‍ ഇരുവരും പരസ്പരം ഫുട്‌ബോളില്‍ വളരാന്‍ ഈ കാര്യം ഉപയോഗിച്ചിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു,’ റിയോ ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.

 

മെസിയും റൊണാള്‍ഡോയും രണ്ടു പതിറ്റാണ്ടുകളായി തങ്ങളുടേതായ സ്ഥാനം കെട്ടിപ്പടുത്തിയര്‍ത്തിയവരാണ്. ഇതിഹാസതാരങ്ങള്‍ അവരുടെ ഫുട്‌ബോള്‍ കരിയറിന്റെ അവസാനത്തോട് അടുക്കുമ്പോഴും മികച്ച ഫോമിലാണ്.

മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം നടത്തിയിരുന്നു. 11 ഗോളുകളും അഞ്ചു അസിസ്റ്റുകളും നേടി കൊണ്ട് മിന്നും ഫോമിലാണ് അര്‍ജന്റീനന്‍ നായകന്‍ കളിച്ചത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ മയാമി സ്വന്തമാക്കിയിരുന്നു.

അതേസമയം റൊണാള്‍ഡോ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറില്‍ പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് കാഴ്ചവെക്കുന്നത്. ഇതിനോടകം ഈ സീസണിൽ 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റിയത്.

Content Highlight: Rio Ferdinand talks about Lionel Messi and Cristaino Ronaldo.