ഹമാസ് പോരാളികള്‍, ഭീകരരെന്ന് വിളിക്കാന്‍ മനസില്ല: റിജില്‍ മാക്കുറ്റി
Kerala News
ഹമാസ് പോരാളികള്‍, ഭീകരരെന്ന് വിളിക്കാന്‍ മനസില്ല: റിജില്‍ മാക്കുറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th October 2023, 12:11 pm

കണ്ണൂര്‍: ഹമാസിനെ ഭീകര സംഘടനയായി കണക്കാക്കാന്‍ തനിക്ക് മനസില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഇത് പറഞ്ഞതിന്റെ പേരില്‍ എന്ത് ബുള്ളിയിങ് നടത്തിയാലും തനിക്ക് പ്രശ്‌നമില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ്.ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാര്‍ഥ ഭീകരത. ഫലസ്തീന്‍കാര്‍ക്ക് ഹമാസ് അവരുടെ നാടിനുവേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും റിജില്‍ പറഞ്ഞു.

ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും ഭഗത് സിങ്ങും ചന്ദ്രശേഖര്‍ ആസാദും ഉധം സിങ്ങും ഇന്ത്യക്കാര്‍ക്ക് ധീര വീര പുത്രന്മാരാണ്. ബ്രിട്ടീഷുകാര്‍ക്ക് അവര്‍ തീവ്രവാദികളും ഭീകരവാദികളുമാണ്. ഈ ഗണത്തില്‍ ഒരു സംഘി നാമധാരിപോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിജില്‍ മാക്കുറ്റിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ഫലസ്തിന്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ കുരു പൊട്ടിയൊലിക്കുന്ന സംഘികളോടും ക്രിസംഘികളോടുമാണ്
പറയുന്നത്. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാര്‍ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ്.ഐസ് നടത്തുന്ന ഭീകരതയുമാണ്
യഥാര്‍ത്ഥ ഭീകരത. പിന്നെ ഹമാസിനെ ആ ഭീകരതയുടെ ഗണത്തില്‍പ്പെടുത്താന്‍ എനിക്ക് മനസില്ല.

അതിന്റെ പേരില്‍ എന്ത് ബുള്ളിയിങ് നടത്തിയാലും എനിക്ക് ഒരു പ്രശ്‌നവുമില്ല.
പിന്നെ സംഘികളോട് ഒരു കാര്യം കൂടി പറയാം, ടിപ്പു സുല്‍ത്താനും പഴശ്ശിരാജയും ഭഗത് സിങും ചന്ദ്രശേഖര്‍ ആസാദും ഉധം സിങ്ങും
ഇന്ത്യക്കാര്‍ക്ക് ധീര വീര പുത്രന്മാരാണ്.

ബ്രിട്ടീഷുകാര്‍ക്ക് അവര്‍ തീവ്രവാദികളും ഭീകരവാദികളുമാണ്.
ഈ ഗണത്തില്‍ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിന്റെ ഷൂ നക്കലായിരുന്നു ഷൂവര്‍ക്കര്‍മാരുടെ പ്രധാന പണി.

ഫലസ്തീന്‍കാര്‍ക്ക് ഹമാസ് അവരുടെ നാടിനുവേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരട്ടത്തിനാണ് ഐക്യദാര്‍ഢ്യം. ഇസ്രഈലിനും അവരുടെ പിന്തുണക്കാരായ ഇന്ത്യയിലെ സംഘികള്‍ക്കും ക്രിസംഘികള്‍ക്കും അവര്‍ ഭീകരന്മാരാണ്.

Content Highlight: Rijil Makuti says he does not want to consider Hamas as a terrorist organization