ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ സെമിയിലേക്ക് മുന്നേറി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും. ശനിയാഴ്ച നടന്ന മത്സരത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് ഇടം നല്‍കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇന്ത്യ-പാക് മത്സരത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണാനിരുന്ന ഗ്ലാമറസ് മത്സരമായിരുന്നു ഇത്. ഈ മത്സരത്തിലെ വിജയി സെമിഫൈനലിലെത്താനുള്ള സാധ്യതയും ഏറെയായിരുന്നു.
Hosts Australia are ELIMINATED ❌
New Zealand and England qualify in the semi-finals from Group 1#T20WorldCup pic.twitter.com/q5efSbZRCI
— Cricket Pakistan (@cricketpakcompk) November 5, 2022
എന്നാല്‍ മത്സരം ഉപേക്ഷിച്ചതോടെ റണ്‍റേറ്റ് നിര്‍ണായകമായി. ഒടുവില്‍ ശ്രീലങ്ക-ഇംഗ്ലണ്ട് മത്സര ഫലം ആശ്രയിച്ചായിരുന്നു കംഗാരുക്കളുടെ നിലനില്‍പ്പ്. ഇംഗ്ലണ്ട് ജയിച്ചതോടെ ഓസീസ് പുറത്തുപോവുകയായിരുന്നു.
എന്നാല്‍ ഓസ്‌ട്രേലിയ ഫൈനലിലേക്ക് കടക്കുമെന്നും ഇന്ത്യയുമായി ഏറ്റുമുട്ടി കപ്പ് നേടുമെന്നും ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. മത്സരത്തില്‍ ഓസ്‌ട്രേലിയ തോല്‍വി വഴങ്ങിയതോടെ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ സജീവമാവുകയാണിപ്പോള്‍.
“Australia will beat India in the final. Ricky Ponting made a big prediction about the T20 World Cup 2022”#Cricket #CricketTwitter #RiseCricket #T20WorldCup2022 pic.twitter.com/mc9cZpCd6t
— Rise Cricket (@Rise_Cricket) July 26, 2022
ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ എന്നും ഫേവറിറ്റുകളായിരുന്ന ഓസ്‌ട്രേലിയ കഴിഞ്ഞ ലോകകപ്പില്‍ കപ്പുയര്‍ത്തിയവരാണ്. എന്നാല്‍, സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സെമിയിലെത്താനാകാതെ ഓസീസ് പാതിവഴിയില്‍ വീഴുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.
ഈ സീസണില്‍ കുഞ്ഞന്‍ ടീമായ അഫ്ഗാനിസ്ഥാനോട് പോലും നേരിയ മാര്‍ജിനിലാണ് ഓസീസ് ജയിച്ചത്.
ഇംഗ്ലണ്ടിനെതിരെയുള്ള നിര്‍ണായക മത്സരം മഴകാരണം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചതാണ് ഓസീസിന്റെ പുറത്താകലിന് പ്രധാന കാരണം.
‘It will be India vs …’: Australia legend Ricky Ponting predicts T20 World Cup 2022 finalistshttps://t.co/7AVVUcUmX1#t20worldcup2022 #indvspak #wconsportstak #rohitsharma #aaronfinch #ponting @RickyPonting pic.twitter.com/071HPDb4TD
— Sports Tak (@sports_tak) November 3, 2022
ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഓസ്‌ട്രേലിയ പതറിപ്പോവുകയായിരുന്നു.
മത്സരത്തില്‍ 89 റണ്‍സിനായിരുന്നു ഓസീസിന്റെ തോല്‍വി. തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഓസീസ് താരങ്ങളുടെ പ്രകടനം. അഞ്ച് ഇന്നിങ്‌സുകളില്‍ വെറും 47 റണ്‍സ് മാത്രമാണ് ഓപ്പണര്‍ വാര്‍ണര്‍ നേടിയത്.
ഫിഞ്ചും മാര്‍ക്‌സ വെല്ലും മിച്ചല്‍ മാര്‍ഷും പ്രതീക്ഷിച്ച കളി പുറത്തെടുത്തില്ല. സ്റ്റാര്‍ ബൗളര്‍ സ്റ്റാര്‍ക്ക്, ഹെയ്‌സല്‍ വുഡ്, കമ്മിന്‍സ് എന്നിവരും മോശം പ്രകടനമായിരുന്നു കാഴ്ച വെച്ചത്.
Content Highlights: Ricky Ponting’s prediction gone wrong, Australia is out of t20 world cup semi final