ലെബനനില്‍ കരയുദ്ധം ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റ്; വിശദീകരണവുമായി ഹിസ്ബുല്ല മാധ്യമ വിഭാഗം തലവന്‍
World News
ലെബനനില്‍ കരയുദ്ധം ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റ്; വിശദീകരണവുമായി ഹിസ്ബുല്ല മാധ്യമ വിഭാഗം തലവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st October 2024, 5:10 pm

ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രഈല്‍ കരയുദ്ധം ആരംഭിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഹിസ്ബുല്ലയുടെ മാധ്യമ വിഭാഗം തലവന്‍ മുഹമ്മദ് ഹഫീഫി. ഇസ്രഈല്‍ സൈന്യം കരയുദ്ധത്തിനായി ലെബനനിലേക്ക് പ്രവേശിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ശത്രുക്കള്‍ അതിത്തി കടന്നാല്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് തയ്യാറാണെന്നും ഹിസ്ബുല്ല വക്താവ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഇസ്രഈല്‍ അതിര്‍ത്തിക്ക് സമീപമുള്ള ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രഈല്‍ കരയുദ്ധത്തിന് തുടക്കമിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുവേണ്ടി ഇസ്രഈല്‍ ടാങ്കുകള്‍ ലെബനന്‍ അതിര്‍ത്തിര്‍ത്തിയില്‍ പ്രവേശിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ഇസ്രഈല്‍ സൈന്യം തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

അതേസമയം ഇന്ന് (ചൊവ്വാഴ്ച്ച) ഹിസ്ബുല്ല മധ്യ ഇസ്രഈലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് ആക്രമണത്തില്‍ രണ്ട് ഇസ്രഈല്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ലെബനനില്‍ ഇസ്രഈല്‍ ആക്രമണം ശക്തമാകുന്നതിനിടെ ലെബനന്‍ പൗരന്മാര്‍ സിറിയിലേക്ക് കൂട്ടപ്പലായനം ചെയ്യുന്നതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട ചെയ്തിരുന്നു. യുണെറ്റഡ് നാഷണ്‍സ് റെഫ്യൂജി ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏകദേശം പത്ത് ലക്ഷം ആളുകളാണ് അയല്‍ രാാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ലെബനനിലെ സംഘര്‍ഷം ഒഴിവാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും അഭ്യര്‍ത്ഥിച്ചിരുന്നു.

 

Content Highlight: Reports that ground war has begun in Lebanon are false; Hezbollah media chief with explanation