ന്യൂദല്‍ഹി: കോമ്പറ്റീഷന്‍ ആക്ട് 2002 പ്രകാരമുള്ള നിയമങ്ങള്‍ ലംഘിച്ചതിന് രാജ്യത്ത് വിവിധ കമ്പനികള്‍ക്ക് എതിരെ നിയമലംഘനത്തിന് രജിസ്റ്റര്‍ ചെയ്തത് 4369 കേസുകളെന്ന് റിപ്പോര്‍ട്ട്. കാര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കമ്പനികള്‍ക്ക് മേല്‍ ചുമത്തപ്പെട്ട പിഴയില്‍ നാലര ശതമാനം മാത്രമാണ് കമ്പനികള്‍ അടച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഡോ. വി. ശിവദാസന്‍ എം.പിയുടെ ചോദ്യത്തിന് കോര്‍പറേറ്റ് വകുപ്പ് മന്ത്രിയായ റാവു ഇന്ദര്‍ ജിത് സിങ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഗൂഗിള്‍, ആമസോണ്‍, അദാനി, ഇന്‍ഡിഗോ എയര്‍ ലൈന്‍സ്, എം.ആര്‍.എഫ്, ടാറ്റ തുടങ്ങി നിരവധി പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെ 241 കമ്പനികള്‍ക്കു 2017-22 കാലഘട്ടത്തില്‍ 4369 കോടി രൂപ പിഴയായി ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.