മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് രണ്‍ജി പണിക്കര്‍. പത്രപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച് പിന്നീട് മലയാള സിനിമയില്‍ തിരക്കഥാകൃത്തായും സംവിധായകനായും നടനായും തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
17 വര്‍ഷത്തിന് ശേഷം രണ്‍ജി പണിക്കര്‍ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നു എന്നത് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. ഫഹദ് ഫാസിലാണ് ഈ സിനിമയില്‍ നായകനായി എത്തുന്നതെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഫഹദ് ഫാസിലിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പ്രൊജക്ട് അനൗണ്‍സ് ചെയ്തത്.
ഇടുക്കിയുടെ പശ്ചാത്തലത്തിലാകും ഈ സിനിമ ഒരുങ്ങുക. ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് സൂചന. രണ്‍ജി പണിക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ രൗദ്രം (2008) ആയിരുന്നു രണ്‍ജി അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ഇപ്പോള്‍ ഫഹദ് ഫാസില്‍ ചിത്രത്തെ കുറിച്ച് പറയുകയാണ് രണ്‍ജി പണിക്കര്‍. ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമ പ്രേക്ഷകരെ പോലെ താനും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍.
‘ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമ ഞാനും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമക്ക് വേണ്ടി കഥ എഴുതുമ്പോള്‍ ഉള്ള എന്റെ പ്രതിബന്ധവും ആ പ്രതീക്ഷ തന്നെയാണ്.
ഒരു സിനിമ ഹിറ്റായി കഴിഞ്ഞാല്‍ അടുത്ത സിനിമക്ക് വേണ്ടി എഴുതുക എന്നത് വലിയ സ്ട്രഗിളാണ്. തൊട്ടുമുമ്പ് ഇറങ്ങിയ സിനിമ ഉണ്ടാക്കുന്ന വിജയത്തിന്റെ ഭാരം പലപ്പോഴും പരാജയത്തിന്റെ ഭാരത്തേക്കാള്‍ ഭീകരമാകും,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.
Content Highlight: Renji Panicker Talks About His Movie With Fahadh Faasil