കോഴിക്കോട്: സാമുദായിക നിലപാടുകളില്‍ വിട്ടുവീഴ്ച പാടില്ലെന്നും മതസൗഹാര്‍ദം മുസ്‌ലിം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്നും കെ.എം. ഷാജി. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഷാജിയുടെ പരാമര്‍ശം.
യോഗത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എക്കെതിരെ കെ.എം.ഷാജിയും പി.എം. സാദിഖലിയും വലിയ വിമര്‍ശനമാണ് ഉന്നയിച്ചതെന്ന
വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്നാല്‍ പി.കെ. ഫിറോസും നജീബ് കാന്തപുരവും കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
ദേശീയ രാഷ്ട്രീയത്തില്‍ കേരള രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവ് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പി.എം.എ. സലാമിനെ ചൊല്ലിയും പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു. കൂടിയാലോചന ഇല്ലാതെ ആക്ടിംഗ് സെക്രട്ടറി ആക്കിയതിലാണ് വിമര്‍ശനം.
അതേസമയം, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേരിട്ട പരാജയം വിലയിരുത്താന്‍ പത്തംഗ ഉപസമിതി രൂപീകരിച്ചു.
കെ.എം. ഷാജി, പി.കെ. ഫിറോസ്, പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എല്‍.എ, ആബിദ് ഹുസൈന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ്കുട്ടി, എം. ഷംസുദ്ദീന്‍, പി.എം. സാദിഖലി തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍.