ചെല്‍സിയുടെ ഇംഗ്ലീഷ് ഇന്റര്‍നാഷണല്‍ താരമാണ് റീസ് ജെയിംസ്. അടുത്ത സീസണില്‍ താരം ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 23കാരനായ റീസ് ജെയിംസ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിലേക്ക് പോകും എന്നായിരുന്നു ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചരണങ്ങള്‍.
ഇങ്ങനെ വന്ന ഒരു ട്വീറ്റിന് റീസ് ജെയിംസ് തന്നെ മറുപടി പറയുകയാണിപ്പോള്‍. ‘റീസ് ജെയിംസ് ആഴ്‌സണലിലേക്ക്, ഇല്ലെന്ന് ആരാണ് പറയുന്നത്?’ എന്നായിരുന്നു ബ്ലാക്ക് ലിസ്റ്റ് എന്ന അക്കൗണ്ടില്‍ നിന്ന് വന്ന ഒരു ട്വീറ്റ്. എന്നാല്‍ ഇതിന് മറുപടിയായി ‘ഇല്ലയെന്ന്, ഞാന്‍ പറയുന്നു,’ എന്നാണ് റീസ് ജെയിംസ് തന്നെ തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന് മറുപടി നല്‍കിയത്.
Reece James just showed Mason Mount and Kai Havertz how it’s done pic.twitter.com/l1xbpiLhvJ
— Janty (@CFC_Janty) June 29, 2023
ക്ലബ്ബ് വിടും എന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ റീസിന്റെ ഈ മറുപടി ചെല്‍സി ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. റീസ് പറഞ്ഞ ‘ഐ സെ നോ’ എന്ന മൂന്ന് വാക്ക് ട്വിറ്ററില്‍ പ്രമുഖ ഫുട്‌ബോള്‍ പേജുകള്‍ ഏറ്റെടുത്തു.
Wesley Fofana has retweeted Reece James comment from last night
These are the players we need not Mount and Havertz. pic.twitter.com/5Sc5xcXAEW
— Janty (@CFC_Janty) June 30, 2023
ആറാം വയസ് മുതല്‍ തന്നെ ചെല്‍സി അക്കാദമിയില്‍ ചേര്‍ന്ന് വളര്‍ന്ന താരമാണ് റീസ് ജെയിംസ്. 2017ലാണ് താരം ക്ലബ്ബിന്റെ പ്രൊഫഷണല്‍ താരമാകുന്നത്. ഈ സീസണില്‍ 18 വയസിന് താഴെയുള്ളവരുടെ എഫ്.എ യൂത്ത് കപ്പില്‍ ചെല്‍സി വിജയിക്കുകയും അക്കാദമി പ്ലെയര്‍ ഓഫ് ദി സീസണായി റീസിനെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Reece James when Pochettino asks him to play more than 3 games in a row: https://t.co/goB15lVGLV
— 🏴 (@LJUTD) June 29, 2023
തുടര്‍ന്ന് 2018-19 സീസണില്‍ താരം മറ്റൊരു ക്ലബ്ബിലേക്ക് ലോണ്‍ അടിസ്ഥാനത്തില്‍ പോവുകയും പിന്നീട് തിരിച്ചുവന്ന്
2019ല്‍ ചെല്‍സിക്ക് വേണ്ടി സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തുകയും ചെയ്തു. ഇപ്പോള്‍ ഇതുവരെ ക്ലബ്ബിനായി 147 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായപ്പോള്‍ താരം ടീമിന്റെ ഭാഗമായിരിന്നു. 2028 വരെയാണ് റീസ് ജെയിംസിന്റെ കരാര്‍.
Content Highlight: Reece James’s mass replay trending in twitter