സംവിധായകന്‍ ലാല്‍ ജോസിനെ കുറിച്ചും ഈ അടുത്തിടെയായി ലാല്‍ ജോസിനോട് തോന്നിയ ഒരു വിഷമത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും സംവിധായകനുമായ ലാല്‍.
ലാല്‍ ജോസിന് എന്തോ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും അത് എന്താണെന്നറിയില്ലെന്നും കുറച്ചുകാര്യങ്ങളൊക്കെ പുള്ളി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞെന്നും ലാല്‍ പറയുന്നു.
‘ലാല്‍ ജോസ് എന്റെ നല്ല സുഹൃത്താണ്. ഈ അടുത്ത കാലത്ത് ഞാന്‍ ലാല്‍ ജോസുമായി ഒരു വിഷമത്തിലിരിക്കുകയാണ്. ലാല്‍ ജോസിന് എന്തോ തെറ്റിദ്ധാരണ വെച്ചിട്ടാണോ എന്താണെന്നറിയില്ല.
കുറച്ചുകാര്യങ്ങളൊക്കെ പുള്ളി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ പിന്നെ അദ്ദേഹത്തെ വിളിച്ച് ചോദിച്ചാലോ എന്ന് കരുതി. പിന്നെ അതിനും എനിക്ക് തോന്നിയില്ല.
അതിന് ശേഷം പുള്ളിയെ ഞാന്‍ നേരില്‍ കാണുകയും ചെയ്തു. ചില സംസാരങ്ങള്‍ ഉണ്ടല്ലോ, നമുക്ക് പറയാം, തീര്‍ക്കാം. പക്ഷേ ആ പറച്ചില്‍ പോലും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളല്ല ഞാന്‍.
അതെന്താണ് അങ്ങനെ പറഞ്ഞത്? അതെന്താ അങ്ങനെ? എന്ന് ചിന്തിക്കും. ചിലപ്പോള്‍ അദ്ദേഹം തെറ്റിപറ്റിയതാണെന്ന് പറയുമായിരിക്കും.
അല്ലെങ്കില്‍,’ അങ്ങനെ ആയിരുന്നില്ലേ? എന്റെ ഓര്‍മ അങ്ങനെ ആണല്ലോ’ എന്നൊക്കെ പറഞ്ഞെന്നും വരും. പക്ഷേ സുഖമില്ലാത്ത ഒരു രൂപത്തിലേക്ക് അത് പോകേണ്ടെന്ന് കരുതി,’ ലാല്‍ പറയുന്നു.
അതുപോലെ സംവിധായകന്‍ ലോഹിതദാസുമായുണ്ടായ അടുപ്പത്തെ കുറിച്ചും പിന്നീട് അദ്ദേഹത്തിന് തന്നോട് ഒരു അകല്‍ച്ചയുണ്ടായതിനെ കുറിച്ചും ലാല്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
‘ലോഹിയുമായി ഭയങ്കര ബന്ധമായിരുന്നു. ഞങ്ങള്‍ ഒരുപാട് യാത്രകളൊക്കെ പോയിട്ടുണ്ട്. ലോഹിക്ക് വിഷമം ഉണ്ടാക്കിയ കാര്യമുണ്ട്. ലോഹിയുടെ അരയന്നങ്ങളുടെ വീടില്‍ ഒരു വേഷം എനിക്ക് പറഞ്ഞിരുന്നു.
ഗംഭീര വേഷം. ചെയ്യാമെന്ന് പറഞ്ഞു. ഡേറ്റൊന്നും പറഞ്ഞിട്ടില്ല. ആ സമയത്താണ് മഴ എന്ന സിനിമ വന്നത്. അത് പോയി ചെയ്‌തോ, നമ്മുടെ പടം താമസിക്കും എന്ന് പുള്ളി പറഞ്ഞു.
അങ്ങനെ ഞാന്‍ പോയി മഴ ചെയ്തു. മഴം രണ്ട് മാസം കൊണ്ട് തീര്‍ന്നില്ല. അരയന്നങ്ങളുടെ വീട് ഷൂട്ട് തുടങ്ങുകയും ചെയ്തു. എന്നോട് 18, 20 ദിവസത്തെ ഡേറ്റാണ് ചോദിച്ചത്.
അന്ന് ബ്ലെസിയാണ് അസോസിയേറ്റ്. അദ്ദേഹം എന്നെ വിളിക്കും. ഇങ്ങനെയാണ് അവസ്ഥയെന്ന് പറയും. അവര്‍ക്ക് പിറ്റേ ദിവസം തന്നെ ഞാന്‍ ചെന്നേ തീരൂ.
അങ്ങനെ ഞാന്‍ സംവിധായകനോട് ചോദിച്ചു, പറ്റില്ലെന്നും ആ പടം വിട്ടേക്ക് എന്നും പറഞ്ഞു. പിന്നെ എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല. ബ്ലെസിയോട് കാര്യം പറഞ്ഞു.
പക്ഷേ ലോഹി എന്നെ കണ്ടുകൊണ്ട് എഴുതിപ്പോയെന്നും വേറെ ആരേയും കിട്ടുന്നില്ലെന്നും പറഞ്ഞു. പിന്നീട് ലോഹി ആ കഥാപാത്രത്തെ ആറ് സീനില്‍ ഒതുക്കി.
അതെങ്കിലും ചെയ്തു തരണമെന്ന് പറഞ്ഞ് ബ്ലെസി വീണ്ടും വിളിച്ചു. ഞാന്‍ ചെന്ന് ചെയ്തു അത് ലോഹിക്ക് നല്ല പ്രയാസം ഉണ്ടാക്കി. അദ്ദേഹം എന്നോട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ പിന്നീട് എന്നെ വിളിച്ചിട്ടില്ല,’ ലാല്‍ പറഞ്ഞു.
Content Highlight: Actor Director lal about Lal Jose and mis Understanding