ന്യൂദല്‍ഹി: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബാബാ രാംദേവ്. പതഞ്ജലിയുടെ പരസ്യത്തിന് വേണ്ടിയാണ് മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ബാബാ രാംദേവ് രംഗത്തെത്തിയത്.
സാധാരണ സര്‍ബത്ത് കുടിച്ചാല്‍ പള്ളികളും മദ്രസകളുമാണ് ഉണ്ടാവുകയെന്നും പതഞ്ജലിയുടെ സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലവും ആര്യകുലവുമാണ് ഉണ്ടാവുകയെന്നുമാണ് ബാബാ രാം ദേവിന്റെ പരാമര്‍ശം.
പതജ്ഞലിയുടെ പ്രൊഡക്ട് പരസ്യത്തോടെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. മറ്റൊരു സോഫ്റ്റ് ഡ്രിങ്കിനെയാണ് സര്‍ബത്ത് ജിഹാദെന്ന് പറയാനായി ബാബാ രാംദേവ് ഉപമിച്ചിരിക്കുന്നത്.
വേനല്‍കാലത്ത് ദാഹം ശമിപ്പിക്കാന്‍ സോഫ്റ്റ് ഡ്രിങ്കാണെന്ന പേരില്‍ ആളുകള്‍ കുടിക്കുന്നത് ടോയ്‌ലറ്റ് ക്ലീനറുകളാണെന്നും സര്‍ബത്ത് ജിഹാദിന്റെ പേരില്‍ ടോയ്‌ലറ്റ് ക്ലീനറുകളാണ് വില്‍ക്കുന്നതെന്നും ബാബാ രാംദേവ് പറഞ്ഞു.
ശീതളപാനീയങ്ങളെയും ശര്‍ബത്ത് ജിഹാദിന്റെയും പേരില്‍ വില്‍ക്കുന്നത് ടോയ്‌ലറ്റ് ക്ലീനറുകളാണെന്നും ആ വിഷത്തില്‍ നിന്നും നിങ്ങളുടെ കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കൂ എന്ന അടിക്കുറിപ്പോടെയാണ് പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. 37 ലക്ഷത്തോളം ആളുകള്‍ ആ വീഡിയോ കാണുകയും ചെയ്തിട്ടുണ്ട്.
അതേസമയം പരസ്യത്തില്‍ പറയുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ തോതില്‍ തന്നെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പതജ്ഞലിയുടെ സര്‍ബത്ത് കുടിച്ച് ഇതുവരെ എത്ര ഗുരുകുലങ്ങളും സര്‍വകലാശാലകളും തുറന്നിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തണമെന്നും വ്യാജനാണെന്നും വിദ്യാഭ്യാസമില്ലാത്തവനെന്നുമടക്കം നിരവധി വിമര്‍ശനങ്ങളുണ്ട്.
Content Highlight: If you drink ordinary sherbet, you will have mosques and madrasas, but if you drink Patanjali’s sherbet, you will have Gurukul and Aryakul: Baba Ramdev