ഐ.എസ്.ആര്‍.ഒയുടെ സ്വപ്‌നപദ്ധതിയുമായി കൈകോര്‍ത്ത് റെഡ് മി നോട്ട് 9 സീരീസ്; മാര്‍ച്ച് 12ന് വിപണിയില്‍
TechNews
ഐ.എസ്.ആര്‍.ഒയുടെ സ്വപ്‌നപദ്ധതിയുമായി കൈകോര്‍ത്ത് റെഡ് മി നോട്ട് 9 സീരീസ്; മാര്‍ച്ച് 12ന് വിപണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd March 2020, 4:24 pm

റെഡ്മിയുടെ നോട്ട് 9 സീരീസ് മോഡല്‍ ഫോണുകള്‍ മാര്‍ച്ച് 12ന് ഇന്ത്യന്‍ വിപണയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ മോഡലിന്റെ ടീസര്‍ ആമസോണിലൂടെയാണ് റെഡ്മി പുറത്ത് വിട്ടത്. ഐ.എസ്.ആര്‍.ഒയുടെ സ്വപ്‌ന പദ്ധതിയായ ഇന്ത്യന്‍ റീജിണല്‍ നാവിഗേഷന്‍ സാറ്റ്‌ലൈറ്റ് സിസ്റ്റം(നാവിക്) സപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ഫോണാണ് ഷവോമിയുടെ നോട്ട് 9 സീരിസെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ക്കുന്ന ആദ്യ ഫോണ്‍ നിര്‍മ്മാതാക്കളാണ് ഷാവോമി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്വാഡ് ക്യാമറയാണ് നോട്ട് 9 സീരിസുകളെ ആകര്‍ഷകമാക്കുന്ന മറ്റ് പ്രധാന ഘടകം. ഫാസ്റ്റ് ചാര്‍ജിങ്ങ്, ഇമ്മേഴ്‌സീവ് ഗെയിമിങ്ങ് തുടങ്ങിയവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയില്‍ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ വിപണിയിലെത്തിച്ചാണ് റെഡ്മി ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ കീഴടക്കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയിലെ വുഹാനില്‍ നിന്നും പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ബാധ സ്മാര്‍ട്ട് ഫോണ്‍ ബിസിനസുകളെ പ്രതികൂലമായി ബാധിച്ചത് റെഡ്മിയുടെ പുതിയ മോഡല്‍ റിലീസ് ഡേറ്റിനെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മാര്‍ച്ച് 12 ന് തന്നെ വിപണിയിലെത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.