റംസാന്‍ സ്‌പെഷ്യല്‍ മുട്ടനിറച്ചത്
Delicious
റംസാന്‍ സ്‌പെഷ്യല്‍ മുട്ടനിറച്ചത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2013, 3:59 pm

[]റസാന്‍ തുടങ്ങിയതോടെ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുകയാണല്ലോ എല്ലാവരും. ഇതാ റംസാന് കഴിക്കാന്‍ രുചികരമായ ഒരു വിഭവം,

മുട്ട നിറച്ചത്:[]

മുട്ട -5
ചുവന്നുള്ളി വളരെ ചെറുതായി അരിഞ്ഞത് 10 എണ്ണം
പച്ച മുളക് -12
കുരുമുളക് പൊടി- 1/2 ടി.സ്പൂണ്‍
മഞ്ഞള്‍ പൊടി -ഒരു നുള്ള്
മുളക് പൊടി -ഒരു നുള്ള്
മൈദ  45 വലിയ സ്പൂണ്‍
ഇഞ്ചി, കറിവേപ്പില, ഉപ്പ്, എണ്ണ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

മുട്ട പുഴുങ്ങി തൊലി കളഞ്ഞതിന് ശേഷം നടുഭാഗം കീറി മഞ്ഞ മാറ്റി വെക്കുക. ഉടയാതെ ശ്രദ്ധിക്കണം. പാത്രത്തില്‍ എണ്ണയൊഴിച്ച് ഉള്ളിയും പച്ചമുളകും വഴറ്റുക. അതില്‍ ഇഞ്ചി ചേര്‍ത്ത് വഴറ്റിയതിന് ശേഷം മഞ്ഞള്‍ പൊടി, മുളക് പൊടി ,കുരുമുളക് പൊടി ,ഉപ്പു എന്നിവ ചേര്‍ത്തിളക്കുക, ഉള്ളിയും ഇഞ്ചിയും നന്നായി വഴറ്റാന്‍ ശ്രദ്ധിക്കണം.

പിന്നീട് അതിലേക്ക് നേരത്തേ മാറ്റി വെച്ച മുട്ടയുടെ മഞ്ഞ ചേര്‍ത്ത ഇളക്കുക. മഞ്ഞക്കുരു നന്നായി പൊടിയാന്‍ ശ്രദ്ധിക്കണം. ഇതില്‍ കറിവേപ്പിലയും ചേര്‍ത്ത് തണുക്കാന്‍ വെക്കുക.

ചൂടാറിയാല്‍ ഇത് മുട്ടയുടെ വെള്ളയിലേക്ക് നിറക്കുക. മഞ്ഞക്കുരുവിന്റെ ആകൃതിയില്‍ ഉരുട്ടിവേണം മസാല ഇടാന്‍. ഇതിന് ശേഷം മൈദയില്‍ അല്‍പ്പം ഉപ്പും ചേര്‍ത്ത് കലക്കി മുട്ടയുടെ തുറന്ന ഭാഗം അടക്കുക.

ഇത് പൊരിച്ചെടുത്ത് കഴിക്കാം.