Daily News
മുംബൈയിലും ദല്‍ഹിയിലും ഭീകരാക്രമണത്തിനു സാധ്യത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 20, 09:09 am
Friday, 20th June 2014, 2:39 pm

[] ന്യൂദല്‍ഹി: മുംബൈയിലും ഡല്‍ഹിയിലും ഭീകരാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കര്‍ശന ജാഗ്രത പാലിക്കാനാണ് എന്‍.ഐ.എ നിര്‍ദ്ദേശം.

ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിനും മുംബൈ, ഡല്‍ഹി പോലീസിനും എന്‍.ഐ.എ കത്ത് നല്‍കി. ഡല്‍ഹിയിലെ കുത്തുബ്മിനാര്‍, ലോട്ടസ് ടെമ്പിള്‍ ഉള്‍പ്പടെയുളള ആറിടങ്ങളിലെ ഏതെങ്കിലുമൊരു സ്ഥലത്തും മുംബൈ നഗരത്തിലും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് എന്‍.ഐ.എയുടെ മുന്നറിയിപ്പ്.

മുബൈയിലും ഡല്‍ഹിയിലും പോലീസിനോടും ഇന്റലിജന്‍സ് വിഭാഗത്തോടും കനത്ത ജാഗ്രത പാലിക്കാന്‍ അഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞമാസം പിടിയിലായ ലക്ഷര്‍ തീവ്രവാദികളായ ഹൈദറലി, മുജീബുളള എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് എന്‍.ഐ.എക്ക്
നിര്‍ണായക  വിവരങ്ങള്‍ ലഭിച്ചത്.