Advertisement
Entertainment
എനിക്ക് ലോകത്തില്‍ ഏറ്റവും ഇഷ്ടമുള്ള ആക്ടര്‍, അദ്ദേഹത്തിന്റെ ആരാധകരോട് സംസാരിക്കുന്നത് ഏറെ രസകരമായ കാര്യം: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 07:49 am
Thursday, 10th April 2025, 1:19 pm

തന്റെ സിനിമകളിലൂടെ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ലൂസിഫര്‍, കമ്മാര സംഭവം, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്നതാണ്.
അഭിനേതാവ് എന്ന നിലയിലും മുരളി ഗോപി മലയാള സിനിമയില്‍ ശ്രദ്ധേയനാണ്. വിവാദങ്ങളിലും ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തര്‍ത്താണ് തീയേറ്ററില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ മുന്നേറ്റം.

ഇപ്പോള്‍ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളും തന്റെ അച്ഛനുമായ ഭരത് ഗോപിയെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി.

തനിക്ക് ലോകത്തില്‍ ഏറ്റവും ഇഷ്ട്മുള്ള അഭിനേതാവ് തന്റെ അച്ഛനാണെന്നും ഭരത് ഗോപിയെന്ന നടനില്‍ താന്‍ കണ്ടിട്ടുള്ള ഫോക്കസും വ്യത്യസ്തതയും മറ്റാരിലും കണ്ടിട്ടില്ലെന്നും മുരളി ഗോപി പറയുന്നു. അദ്ദേഹത്തിന്റെ ക്രാഫ്റ്റ്‌സിന് ഇന്നും ആരാധകരുണ്ടെന്നും അവരോട് സംസാരിക്കുന്നത് വളരെ രസകരമായ കാര്യമാണെന്നും മുരളിഗോപി പറഞ്ഞു. താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങിയ സൈറ്റിന് ഇപ്പോഴും വായനക്കാരുണ്ടെന്നും പല കമന്റ്‌സും വായിക്കാറുണ്ടെന്നും മുരളി ഗോപി പറയുന്നു. ഫിലിം ബീറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ആക്ടര്‍ ആരാണെന്ന് ചോദിച്ചാല്‍ എനിക്ക് അത് അച്ഛനാണ്. എന്റെ ഓള്‍ടൈം ഫേവരിറ്റ് ആക്ടര്‍ അച്ഛനാണ്. അദ്ദേഹം കൊടുത്തിട്ടുള്ള ഫോക്കസും, അച്ഛന്‍ ചെയ്തിട്ടുള്ള വ്യത്യസ്തമായ വേഷങ്ങളും ഞാന്‍ വേറൊരാളിലും കണ്ടിട്ടില്ല. അച്ഛന്റെ ക്രാഫ്റ്റിനുള്ള ഫാന്‍സ് എക്കാലവും വളരെ സ്‌ട്രോങ് ആയിട്ടുള്ളതാണ്.

അച്ഛന്റെ ആരാധകരോട് സംസാരിക്കുന്നത് ഭയങ്കര രസമുള്ള കാര്യമാണ്. കാരണം ഓരോ ഡീറ്റേയ്ല്‍സും മനസിലാക്കുന്നവരാണ് അവര്‍. ഒരു പത്ത് വര്‍ഷം മുമ്പ് ഒരു സൈറ്റ് ഞാന്‍ അച്ഛന്റെ പേരില്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിപ്പോഴും ആക്റ്റീവാണ്. അതില്‍ ഇപ്പോഴും മറ്റുള്ളവരുടെ കമന്റ്‌സ് വരുന്നത് ഞാന്‍ വായിക്കാറുണ്ട്. അച്ഛന്റെ അഭിനയത്തിന്റെ റേഞ്ചിനെ കുറിച്ചും മറ്റുമൊക്കെ പറയുന്നത് ഞാന്‍ വായിക്കാറുണ്ട്,’ മുരളി ഗോപി പറയുന്നു.

Content Highlight: Murali gopi about his father Bharath gopy