ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് വിമത എം.എല്‍.എ അദിതി സിംഗ് ബി.ജെ.പിയിലേക്ക്. റായ്ബറേലിയില്‍ നിന്നുള്ള എം.എല്‍.എയാണ് അദിതി.
കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസിന്റെ നിരന്തര വിമര്‍ശകയാണ് അദിതി. നിരവധി തവണ നിയമസഭയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അനുകൂല നിലപാടും അദിതി സ്വീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ മേയ് മാസത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ നിന്ന് അദിതിയെ മാറ്റിയിരുന്നു.
എം.എല്‍.എ സ്ഥാനത്ത് അയോഗ്യയാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല.
കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായ റായ്ബറേലിയില്‍ നിന്നുള്ള അദിതിയുടെ കൂറുമാറ്റം പാര്‍ട്ടിയ്ക്ക് കനത്ത ക്ഷീണം നല്‍കും. ജിതിന്‍ പ്രസാദയ്ക്ക് ശേഷം കോണ്‍ഗ്രസ് വിടുന്ന സംസ്ഥാനത്തെ ഉയര്‍ന്ന നേതാവാണ് അദിതി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഞ്ച് തവണ റായ്ബറേലി എം.എല്‍.എയുമായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിംഗ്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് അഖിലേഷ്.