കരീബിയ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് ക്രിക്കറ്റ് പ്രേമികളുടെയെല്ലാം ആവേശമാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ പ്രതാപകാലത്ത് ടീമിന്റെ നിരവധി വിജയങ്ങളില്‍ വിവ് പങ്കാളിയായിരുന്നു.
ബാറ്റിംഗിനിറങ്ങുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാറില്ല എന്നതായിരുന്നു വിവിയന്‍ റിച്ചാര്‍ഡ്‌സിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയിരുന്നത്. അക്കാലത്ത് ബൗളര്‍മാര്‍ക്ക് ബൗണ്‍സര്‍ എറിയുന്നതില്‍ നിയന്ത്രണമില്ലായിരുന്നു എന്നോര്‍ക്കണം.
‘എനിക്ക് കളിയോട് അത്രയും അഭിനിവേശമായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ടതില്‍ കളിയുടെ സമയത്ത് ഞാന്‍ മരിച്ചാലും എനിക്ക് പ്രശ്‌നമില്ലായിരുന്നു. ഇത് ഞാന്‍ ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്തതാണ്. അപ്പോള്‍ അങ്ങനെ കൡക്കുന്നതാണ് നല്ലതെന്ന് തോന്നി’, വിവ് പറഞ്ഞു.
രണ്ട് ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിലും വിവ് അംഗമായിരുന്നു. 121 ടെസ്റ്റുകളില്‍ നിന്ന് 8540 റണ്‍സും 187 ഏകദിനത്തില്‍ 6721 റണ്‍സും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പേരിലുണ്ട്.