ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വിജയക്കുതിപ്പ് തുടരുന്നു. ലാസ് പാല്‍മാസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ഒരു അസിസ്റ്റ് നേടി മികച്ച പ്രകടനമാണ് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് റയല്‍ മാഡ്രിനായി നടത്തിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ജര്‍മന്‍ താരത്തിന് സാധിച്ചു.
ലാ ലിഗയില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് നേട്ടമാണ് ടോണി ക്രൂസ് സ്വന്തം പേരില്‍ കുറിച്ചത്. ഇതിനോടകം തന്നെ ഏഴ് അസിസ്റ്റുകളാണ് ടോണി ക്രൂസ് സ്വന്തമാക്കിയത്. മത്സരത്തിന്റെ 84ാം മിനിട്ടില്‍ ഔറല്ലെന്‍ ടചൗമെനി നേടിയ ഗോളിന് വഴിയൊരുക്കുകയായിരുന്നു ടോണി ക്രൂസ്.
ലാസ് പാല്‍മാസിന്റെ തട്ടകമായ ഗ്രാന്‍ കാനറിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-5-1 എന്ന ശൈലിയിലാണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-3-1-2 എന്ന ഫോര്‍മേഷന്‍ ആണ് റയല്‍ മാഡ്രിഡ് പിന്തുടര്‍ന്നത്.
ജയത്തോടെ ലാ ലിഗയില്‍ 21 മത്സരങ്ങളില്‍ നിന്നും 17 വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും അടക്കം 54 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ലോസ് ബ്ലാങ്കോസ്. ലാ ലിഗയില്‍ ഫെബ്രുവരി രണ്ടിന് ഗെറ്റാഫക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം. ഗെറ്റാഫെയുടെ തട്ടകമായ കൊളീസിയം സ്റ്റേഡിയമാണ് വേദി.