ന്യൂദല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 റെഡിച്ചിന്റെ എ.ബി.എസ് സംവിധാനമുള്ള പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.52 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ അടിസ്ഥാന വില. എ.ബി.എസ് ഇല്ലാത്ത ക്ലാസിക്ക് റെഡിച്ചിന്റെ വില 1.47 ലക്ഷ്യം രൂപയായിരുന്നു.
നിശ്ചിത സി.സിയില്‍ കൂടുതലുള്ള ബൈക്കുകള്‍ക്ക് എ.ബി.എസ് ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര മന്ത്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ മിക്ക വാഹനങ്ങള്‍ക്കു എ.ബി.എസ് സൗകര്യം ഒരുക്കിയിരുന്നു.
റെഡിച്ച് റെഡ്, റെഡിച്ച് ഗ്രീന്‍, റെഡിച്ച് ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലായിരിക്കും വാഹനം ഇന്ത്യന്‍ നിരത്തുകളിലെത്തുക. റോയല്‍ എന്‍ഫീല്‍ഡിന്റെ ജന്മ സ്ഥലമായ യു.കെയിലെ റെഡിച്ചിനോടുള്ള ആദരസൂചകമായിട്ടാണ് വാഹനത്തിന്റെ പേരും രൂപകല്‍പനയും എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്നത്.
1901ല്‍ വ്യവസായവല്‍ക്കരണത്തിന് പേര് കേട്ട് റെഡിച്ചിലാണ് ആദ്യത്തെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറങ്ങുന്നത്. റെഡിച്ചില്‍ ആദ്യമായി നിര്‍മ്മിച്ച വാഹനങ്ങളുടെ അടിസ്ഥാന രൂപകല്‍ന എന്നും റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുത്തന്‍ ബൈക്കുകളില്‍ സൂക്ഷിച്ചിരുന്നു.
പഴമ തുളുമ്പുന്ന രണ്ടു ഹെല്‍മറ്റുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ഈയിടെ പുറത്തിറക്കിയിരുന്നു. ഐ.എസ്.ഐ, ഡി.ഒ.ടി സര്‍ട്ടിഫിക്കേഷനുകളോടെ എത്തുന്ന ഫുള്‍ ഫേസ് ഹെര്‍മറ്റുകള്‍ രണ്ടു രൂപകല്‍പനയില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്.