ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിൽ വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മുംബൈ ഇന്ത്യൻസിനെ തകർത്താണ് ബാംഗ്ലൂർ തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. വിരാടും ഡു പ്ലെസിയും മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ എട്ട് വിക്കറ്റിനായിരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്.
ഏറെ ആരാധകരെ വാരിക്കൂട്ടിയിട്ടും മികച്ച നിരവധി പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഒരു ടൈറ്റിൽ പോലും നേടാൻ സാധിക്കാത്ത ടീം എന്ന ചീത്തപ്പേര് ബാംഗ്ലൂരിനെ വിടാതെ പിന്തുടരുന്നുണ്ട്.
എന്നാൽ കിരീടം ഒന്നും നേടാൻ സാധിച്ചിട്ടില്ലെങ്കിലും ഐ.പി.എല്ലിലെ ഏറ്റവും സക്സസ്ഫുളായ ടീം തങ്ങളാണെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് വിരാട്.
കിരീടം നേടാൻ സാധിച്ചിട്ടില്ലെങ്കിലും നിരവധി തവണ പ്ലേ ഓഫ് കളിക്കാൻ സാധിച്ചു എന്നുള്ളത് കൊണ്ടാണ് ബാംഗ്ലൂർ ഏറ്റവും സക്സസ്ഫുളായ ടീമാകുന്നത് എന്നാണ് വിരാടിന്റെ അഭിപ്രായം.
That vision, hunger and commitment… Unmatched and unquestionable! We hope too that the best is yet to come. 😇
“മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും കഴിഞ്ഞാൽ ബാംഗ്ലൂരാണ് ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുള്ളത്. ഞങ്ങൾ എല്ലാ മത്സരവും വളരെ സിസ്റ്റമാറ്റിക്കായാണ് പ്ലാൻ ചെയ്യുന്നത്,’ വിരാട് പറഞ്ഞു.
അതേസമയം ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. 2013ന് ശേഷം ഇതുവരേക്കും ഐ.പി.എല്ലിലെ ആദ്യ മത്സരം വിജയിക്കാൻ മുംബൈ ഇന്ത്യൻസിനായിട്ടില്ല.
Content Highlights: RCB are one of the most successful franchises despite not winning IPL title said Virat Kohli