തിരുവനന്തപുരം: സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നികുതി വര്‍ധനവിലൂടെ 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റര്‍- ചെറുവിമാന സര്‍വീസുകള്‍കള്‍ നടത്താനുള്ള എയര്‍സ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകള്‍ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടില്‍ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബൈപ്പാസുകള്‍ നിര്‍മ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് വകയിരുത്തി.
*ലോകസമാധാന സമ്മേളനം സംഘടപ്പിക്കും. ആഗോള വിദഗ്ധരുടെ ചര്‍ച്ചുകള്‍ക്കും സെമിനാറുകള്‍ക്കും മറ്റുമായി രണ്ട് കോടി രൂപ വകയിരുത്തി.
*ചെറുകിട ഉത്പാദകരുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കടക്കുന്ന പ്രതിസന്ധിയുണ്ട്. ജനങ്ങളുടെ കൈയില്‍ പണം നേരിട്ടെത്തിക്കണം. വിലക്കയറ്റം നേരിടണം. 2022-23-ല്‍ സംസ്ഥാനം കൂടുതല്‍ മുന്‍ഗണന നല്‍കേണ്ട വിഷയമാണ് വിലക്കയറ്റം. വിലക്കയറ്റത്തിനും ഭക്ഷ്യപ്രതിസന്ധി നേരിടുന്നതിനുമായി 2,000 കോടി രൂപ വകയിരുത്തി.