Kerala
സിനിമ ലോകം ദിലീപിനെ അകറ്റി നിര്‍ത്തിയത് ഞെട്ടിച്ചു; മാധ്യമ വിചാരണ നാടകമെന്നും റസൂല്‍ പൂക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 12, 01:52 pm
Saturday, 12th August 2017, 7:22 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് റസൂല്‍ പൂക്കുട്ടി. അറസ്റ്റിലായ ഉടനെ സിനിമാലോകം ദിലീപിനെ മാറ്റിനിര്‍ത്തിയത് തന്നെ ഞെട്ടിച്ചെന്ന് പൂക്കുട്ടി തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു.

നിയമപ്രകാരം അയാള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നത് വരെ നിരപരാധിയാണ്. അത് വരെ അദ്ദേഹത്തെ കുറ്റക്കാരനാണ് എന്ന് മുദ്ര കുത്തരുതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.


Also Read: ‘അര്‍ണാബ് നിങ്ങള്‍ ഏറ്റവും വലിയ അവസരവാദിയാണ്’;അര്‍ണബിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് പതിനെട്ടുകാരന്‍,വീഡിയോ കാണാം


ടി.ആര്‍.പി റേറ്റിംഗ് കൂട്ടാന്‍ വേണ്ടിയുള്ള മാധ്യമവിചാരണകള്‍ വെറും നാടകം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിലൂടെയാണ് മലയാളികളുടെ മനോഭാവം തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.