ഐ.പി.എല്ലില്‍ ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്.
🎯 – 1️⃣6️⃣3️⃣
Batters, let’s go! ⚡#AavaDe | #GTKarshe | #TATAIPL2024 | #GTvSRH pic.twitter.com/QbMndXCb1A
— Gujarat Titans (@gujarat_titans) March 31, 2024
മത്സരത്തിൽ ഒരു തകർപ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് സ്റ്റാർ സ്പിന്നർ റാഷിദ് ഖാൻ. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെയാണ് റാഷിദ്ഖാന്‍ പുറത്താക്കിയത്.
മത്സരത്തില്‍ പതിമൂന്നാം ഓവറിലെ നാലാം പന്തില്‍ ക്ലാസനെ ക്ലീന്‍ ബൗഡാക്കി കൊണ്ടായിരിയിരുന്നു അഫ്ഗാന്‍ സൂപ്പര്‍ താരം കരുത്തുകാട്ടിയത്. 13 പന്തില്‍ 24 റണ്‍സ് നേടി കൊണ്ടായിരുന്നു ക്ലാസന്‍ പുറത്തായത്. ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റാഷിദ് ഖാന്‍ സ്വന്തം പേരില്‍ ആക്കി മാറ്റിയത്.
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറാനാണ് റാഷിദിന് സാധിച്ചത്. ഗുജറാത്തിനായി 49 വിക്കറ്റുകളാണ് അഫ്ഗാന്‍ സ്പിന്നര്‍ നേടിയത്. 48 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ മറികടന്നുകൊണ്ടായിരുന്നു റാഷിദിന്റെ മുന്നേറ്റം.
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങള്‍, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍
റാഷിദ് ഖാന്‍-49
മുഹമ്മദ് ഷമി-48
മോഹിത് ശര്‍മ-30
നൂര്‍ അഹമ്മദ്-16
അന്‍സാരി ജോസഫ്-14
ഗുജറാത്ത് ബൗളിങ്ങില്‍ മോഹിത് ശര്‍മ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തി. നാലു ഓവറില്‍ 25 റണ്‍സ് വിട്ടുനല്‍കിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്.
We know it’s ☝️ when Mohit bhai goes 🙏#AavaDe | #GTKarshe | #TATAIPL2024 | #GTvSRH pic.twitter.com/fl9kmavC0O
— Gujarat Titans (@gujarat_titans) March 31, 2024
ഹൈദരാബാദ് ബാറ്റിങ്ങില്‍ അബ്ദുല്‍ സമദ് 14 പന്തില്‍ 29 റണ്‍സും അഭിഷേക് ശര്‍മ 20 പന്തില്‍ 29 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് മൃദുമാന്‍ സാഹി അഞ്ചാം ഓവറില്‍ തന്നെ നഷ്ടമായി. 13 പന്തില്‍ 25 റണ്‍സ് നേടിയ സ്വാഹയെ ഷഹബാസ് അഹമ്മദ് ആണ് പുറത്താക്കിയത്. ഷഹബാസിന്റെ പന്തില്‍ ഹൈദരാബാദ് നായകന്‍ പാര്‍ട്ടി പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയാണ് സാഹ പവലിയനിലേക്ക് മടങ്ങിയത്.
നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഗുജറാത്ത് 58 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 19 പന്തില്‍ 22 റണ്‍സുമായി നായകന്‍ ശുഭ്മന്‍ ഗില്ലും 10 പന്തില്‍ 11 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍.
Content Highlight: Rashid Khan create a new record in IPL