Advertisement
Entertainment news
റീമേക്ക് സിനിമകളില്‍ താല്‍പര്യമില്ല, എന്നാല്‍ എന്റെ സിനിമകള്‍ റീമേക്ക് ചെയ്ത് കാണാന്‍ ആഗ്രഹമുണ്ട്: രണ്‍ബീര്‍ കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 10, 07:36 am
Monday, 10th April 2023, 1:06 pm

പ്രശസ്ത സിനിമാ വിമര്‍ശകന്‍ കമാല്‍.ആര്‍.ഖാന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. റീമേക്ക് സിനിമകള്‍ക്ക് താന്‍ എതിരാണെന്ന് രണ്‍ബീര്‍ പറയുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. രണ്‍ബീര്‍ കപൂറിന്റെ ബുദ്ധിപരമായ പ്രസ്താവന എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒറിജിനല്‍ സിനിമകളുടെ ഭാഗമാകാനാണ് തനിക്ക് താത്പര്യമെന്നും എന്തുകൊണ്ടാണ് മറ്റൊരാള്‍ ചെയ്ത സിനിമ വീണ്ടും ചെയ്യാന്‍ താന്‍ താല്‍പര്യപ്പെടാത്തതെന്നുമാണ് വീഡിയോയില്‍ താരം പറയുന്നത്. അതോടൊപ്പം താന്‍ ചെയ്യുന്ന സിനിമകള്‍ മറ്റുള്ളവര്‍ റീമേക്ക് ചെയ്യുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


‘പുതിയ സംവിധായകര്‍ കടന്നുവരുമെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരും റിസ്‌ക്കെടുക്കാന്‍ ധൈര്യമുള്ളവരാണ്. അതുപോലെ ഒരോ അഭിനേതാക്കളും ഇന്ന് ചിന്തിക്കുന്നത് കഥാപാത്രങ്ങളെ പോലെ തന്നെയാണ്. അത്തരത്തിലുള്ള മാറ്റങ്ങളാണ് ഇന്ന് സിനിമയില്‍ സംഭവിക്കുന്നത്. ആരെങ്കിലും ചെയ്ത് വലിയ വിജയമായി മാറിയ ഒരു സിനിമ ഞാന്‍ എന്തിന് ചെയ്യണം.

പുതിയ ഏതെങ്കിലും നല്ല സിനിമകള്‍ ചെയ്യാനാണ് എന്റെ ആഗ്രഹം. ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ റീമേക്ക് ചെയ്യുന്നത് കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഞാന്‍ എന്തിനാണ് മറ്റൊരാള്‍ അഭിനയിച്ച് വിജയിപ്പിച്ച സിനിമയുടെ ഭാഗമാകുന്നത്,’ രണ്‍ബീര്‍ വീഡിയോയില്‍ പറഞ്ഞു.

അടുത്തിടെ രണ്‍ബീര്‍ റീമേക്ക് സിനിമകളെ കുറിച്ചുള്ള അഭിപ്രായം വീണ്ടും പറഞ്ഞിരുന്നു. തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരു സിനിമ റീമേക്ക് ചെയ്യുന്നത് പോയിട്ട് ഒരു പാട്ട് റീമേക്ക് ചെയ്യുന്നതിനോട് പോലും തനിക്ക് എതിര്‍പ്പായിരുന്നു എന്നും ‘ബച്ച്‌ന ഏ ഹസീനോ’ എന്ന പാട്ടില്‍ ആദ്യ സമയത്ത് താന്‍ അഭിനയിച്ചിരുന്നുവെന്നും. അന്ന് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജയകരമായ ഒരു സിനിമ വീണ്ടും നിര്‍മിക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താന്‍ എന്നെങ്കിലും ഒരു സിനിമ ചെയ്താല്‍ അതൊരിക്കലും റീമേക്ക് സിനിമയായിരിക്കില്ലെന്നും ടൈംസ് നൗ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.

content highlight: ranbeer kapoor’s old video on viral