Film News
രണത്തിന് രണ്ടാം ഭാഗം വരുന്നോ ?; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 11, 06:21 pm
Tuesday, 11th July 2023, 11:51 pm

പൃഥ്വിരാജ്, റഹ്‌മാന്‍, എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു രണം. 2018 ല്‍ പുറത്തുവന്ന ചിത്രം അന്ന് തിയേറ്ററില്‍ വിജയമായില്ലെങ്കിലും ചിത്രത്തിന്റെ ട്രീറ്റ്‌മെന്റും, ഗാനങ്ങളും എല്ലാം ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിന് വേണ്ടി ജേക്‌സ് ബിജോയ് ഈണം നല്‍കിയ ടൈറ്റില്‍ സോങ് ഇന്നും ജനപ്രീയമാണ്.

ആദി എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വിയെത്തിയിരുന്നത്. ഇപ്പോഴിതാ ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറി കൊണ്ട് വീണ്ടും ചര്‍ച്ചയിലേക്ക് എത്തിയിരിക്കുകയാണ് രണം. ചിത്രത്തിന്റെ സംവിധായകനായ നിര്‍മല്‍ സഹദേവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി റീ ഷെയര്‍ ചെയ്തിട്ടുണ്ട്.

രണത്തിന് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ടോ എന്നാണ് ആരാധകര്‍ പലരും സ്റ്റോറി പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.


കുറച്ച് നാളുകള്‍ക്ക് മുമ്പും രണത്തിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പൃഥ്വി പങ്കുവെച്ചിരിന്നു അന്നും ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. ‘ഞാന്‍ തിരിച്ചു വരും’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു അന്ന് പൃഥ്വി പോസ്റ്റ് പങ്കുവെച്ചിരുന്നത്.

എന്തായാലും രണത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിപ്പിലാണ്. അതേസമയം ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിലായത്ത് ബുദ്ധയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ പരിക്കിനെ തുടര്‍ന്ന് പൃഥ്വി ഇപ്പോള്‍ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിര്‍മിക്കുന്നത്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. . ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: Ranam malayalam movie second part soon diccusions happening on social media